അഡ്വ.ഉമ്മര്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
മലപ്പുറം: ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗ് നേതാവ് അഡ്വ.എം.ഉമ്മര്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. മുസ്ലീം ലീഗിലെ തന്നെ അബ്ദുറഹിമാന് രണ്ടത്താണി ആണ് വൈസ് പ്രസിഡന്റ്.
ഫിബ്രവരി അഞ്ച് തിങ്കളാഴ്ച രാവിലെ മലപ്പുറം ലീഗ് ഹൗസില്‍ മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളാണ് ജില്ലാ പഞ്ചായത്ത് ഭാരവാഹികളുടെ പേരുവിവരം പ്രഖ്യാപിച്ചത്. പിന്നീട് മലപ്പുറം ജില്ലാ പഞ്ചായത്ത് ഓഫീസില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നു.
ജില്ലാ പഞ്ചായത്തിലെ മുസ്ലീം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എം.സി.മുഹമ്മദ് ഹാജിയും ഡെപ്യൂട്ടി ലീഡര്‍ തൂപ്പിലക്കാട്ട് മൂസയും ആയിരിക്കും. പി.ഉബൈദുള്ളയാണ് സെക്രട്ടറി. വിപ്പ് ആയി അഡ്വ.കെ.പി.മറിയുമ്മയുടെയും ട്രഷറര്‍ ആയി എ.പി.ഉണ്ണിക്കൃഷ്ണന്റെയും പേരുകളും ശിഹാബ് തങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കെ.ടി.ജലീല്‍, പി.കെ.കുഞ്ഞു ഉമ്മര്‍ അറയ്ക്കല്‍ എന്നിവരെ വിവിധ സ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായി നിശ്ചയിച്ചിരുന്നുവെങ്കിലും ഇവരുടെ തിരഞ്ഞെടുപ്പ് തിങ്കളാഴ്ച നടന്നില്ല. ബാക്കിയുള്ള രണ്ട് സ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സ്ഥാനങ്ങള്‍ കോണ്‍ഗ്രസ്സിന് നല്‍കിയിരിക്കുകയാണ്.
കരുവാരക്കുണ്ട് സ്വദേശിയാണ് മുസ്ലീം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം കൂടിയായ അഡ്വ.ഉമ്മര്‍. എടവണ്ണ ഡിവിഷനില്‍ നിന്നാണ് ഇത്തവണ അദ്ദേഹം ജില്ലാ പഞ്ചായത്തംഗമായത്.
-
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications