ഭൂകമ്പ സ്മരണകളുമായി ഗുജറാത്തി പെണ്‍കൊടി
കൊല്ലം: ഭൂകമ്പത്തിന്റെ നടുക്കുന്ന ഓര്‍മ്മകളുമായി ജ്യോതി എന്ന ഗുജറാത്തുകാരി പെണ്‍കൊടി സുരക്ഷിത സ്ഥാനം തേടി കൊല്ലത്ത് തീവണ്ടിയിറങ്ങി.
ഭൂകമ്പത്തില്‍ നിന്ന് രക്ഷപ്പെട്ട ഒമ്പതു വയസ്സുകാരിയായ ജ്യോതി അഹമ്മദാബാദില്‍ തന്റെ അയല്‍വാസികളായിരുന്ന മലയാളി ദമ്പതികളോടൊപ്പമാണ് ഫിബ്രവരി മൂന്ന് ശനിയാഴ്ച കേരളത്തിലെത്തിയത്.
അഹമ്മദാബാദ് സെവന്‍ത് ഡേ അഡ്വന്റിസ്റ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ ജ്യോതി സുഹൃത്തുക്കളോടൊപ്പം റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുമ്പോഴാണ് ഭൂകമ്പമുണ്ടായതെന്ന് പേടിയോടെ ഓര്‍ക്കുന്നു. ഭൂകമ്പസാധ്യത ഇപ്പോഴും നിലനില്ക്കുന്ന അഹമ്മദാബാദില്‍ നിന്ന് മാറ്റി തങ്ങളുടെ മകളുടെ ജീവനെങ്കിലും രക്ഷിക്കാനാണ് ജ്യോതിയെ അവളുടെ മാതാപിതാക്കള്‍ കേരളത്തിലേക്ക് അയച്ചത്.
ജ്യോതിയുടെ മാതാപിതാക്കളും ഓയൂരില്‍ നിന്നുള്ള മലയാളി ദമ്പതികളും വര്‍ഷങ്ങളായി ഗുജറാത്തിലെ മണിനഗറില്‍ അയല്‍വാസികളാണ്. ഈ ബന്ധം കാരണം മലയാളം മനസ്സിലാക്കാനും ജ്യോതിക്ക് ബുദ്ധിമുട്ടില്ല.
അഞ്ചു മാസത്തിനു ശേഷം ഗുജറാത്തിലേക്ക് മടങ്ങിയാല്‍ മതിയെന്നാണ് ജ്യോതിയുടെ തീരുമാനം.












Click it and Unblock the Notifications