കൊച്ചിയില്‍ മലേഷ്യന്‍ യുദ്ധക്കപ്പലുകളെത്തി
കൊച്ചി: രണ്ട് മലേഷ്യന്‍ യുദ്ധക്കപ്പലുകള്‍ ഫിബ്രവരി അഞ്ച് തിങ്കളാഴ്ച കൊച്ചി തുറമുഖത്തെത്തി. മുംബൈയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഫ്ലീറ്റ് റിവ്യൂവില്‍ പങ്കെടുക്കാനായി പോകുന്ന യുദ്ധക്കപ്പലുകളാണ് കൊച്ചി നാവിക സേനാ തുറമുഖത്തെത്തിയത്.
കെഡി ലക്ഷ്മണ ടാന്‍ പുസ്മ, കെഡി ജെബത്ത് എന്നീ യുദ്ധക്കപ്പലുകളെയും ഉദ്യോഗസ്ഥരെയും ഇന്ത്യന്‍ നാവികസേനാ കമാന്റര്‍ വി.ബ്രഹ്മ സ്വരൂപ് സ്വീകരിച്ചു. നാവികസേനാ കേന്ദ്രീയ വിദ്യാലയത്തിലെ ഒരു സംഘം കുട്ടികള്‍ കൊടികളുയര്‍ത്തി സ്വാഗതം ആശംസിച്ചു.
കപ്പലുകള്‍ മൂന്ന് ദിവസം കൊച്ചിയിലുണ്ടാവും. നാവികസേനയുടെ സതേണ്‍ ഹെഡ്ക്വാട്ടേഴ്സില്‍ കപ്പലിലെ ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം കായികമത്സരങ്ങളില്‍ ഏര്‍പ്പെടും.












Click it and Unblock the Notifications