ആദ്യത്തെ ശ്രീനാരായണ ധ്യാനമന്ദിരം തുറന്നു
കൊല്ലം: ഇന്ത്യയിലെ ആദ്യത്തെ ശ്രീ നാരായണ ധ്യാനമന്ദിരം കൊല്ലത്ത് മണ്ടയ്ക്കലില്‍ തുറന്നു.
ഉദയമാര്‍ത്താണ്ഡപുരം എസ്എന്‍ഡിപി ശാഖയുടെ ആഭിമുഖ്യത്തിലുള്ള ധ്യാനകേന്ദ്രം ഭക്തി നിര്‍ഭരമായ ചടങ്ങില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആണ് ഉദ്ഘാടനം ചെയ്തത്.ശ്രീനാരായണ ദര്‍ശന പഠനത്തിന് ധ്യാനസംസ്കാരം ആവശ്യമാണെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ സ്വാമി ശാശ്വതികാനന്ദ അഭിപ്രായപ്പെട്ടു.
ഗുരുദേവന്റെ 17 പ്രതിമകള്‍ തകര്‍ക്കപ്പെട്ട സാഹചര്യത്തില്‍ പ്രതിമകളേക്കാള്‍ നല്ലത് ധ്യാനകേന്ദ്രങ്ങളാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി ഒ.രാജഗോപാല്‍ അഭിപ്രായപ്പെട്ടു.ഇന്ത്യയില്‍ ഒരിക്കലും ഏകമതം ഉണ്ടായിട്ടില്ലെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത കൃഷിമന്ത്രി കൃഷ്ണന്‍ കണിയാമ്പറമ്പില്‍ പറഞ്ഞു.
628-ാം നമ്പര്‍ മുണ്ടയ്ക്കല്‍ എസ്എന്‍ഡിപി ശാഖാ പ്രസിഡന്റ് ഊരംപള്ളില്‍ ജി.പീതാംബരന്‍ അധ്യക്ഷത വഹിച്ചു.കൊടിക്കുന്നില്‍ സുരേഷ് എംപി,ബാബു ദിവാകരന്‍ എംഎല്‍എ, മേയര്‍ അഡ്വ.സബിതാബീഗം,മുന്‍മന്ത്രി കടവൂര്‍ ശിവദാസന്‍ എന്നിവര്‍ പ്രസംഗിച്ചു.












Click it and Unblock the Notifications