കൃഷിവകുപ്പ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു
തൃശൂര്‍: തെറ്റായ വിവരം നല്‍കി പണം വെട്ടിച്ചതിന് രണ്ട് കൃഷിവകുപ്പ് ഉദ്യോഗസ്ഥരെ ഫിബ്രവരി അഞ്ച് തിങ്കളാഴ്ച സസ്പെന്റ് ചെയ്തു.
എടത്തിരുത്തി കൃഷിഭവനിലെ കൃഷി ഓഫീസര്‍ മുര്‍ഷിദുള്‍ ജന്നത്ത്രാജ, കൃഷി അസിസ്റന്റ് ആയിരുന്ന വി.സി.സുകുമാരന്‍ എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.
പൈനൂര്‍, ചൂലൂര്‍ എന്നിവിടങ്ങളിലെ ഹരിതസംഘങ്ങള്‍ക്ക് 27,000 രൂപ നല്‍കിയെന്ന് വ്യാജരേഖയുണ്ടാക്കിയതായാണ് ഇവര്‍ക്കെതിരെയുള്ള കേസ്. മന്ത്രിക്കും ഇതു സംബന്ധിച്ച് തെറ്റായ വിവരമാണ് നല്‍കിയത്. ചെന്ത്രാപ്പിന്നിയില്‍ നടന്ന ഒരു ചടങ്ങില്‍ കൃഷിമന്ത്രി കൃഷ്ണന്‍ കണിയാംപറമ്പില്‍ ഈ തെറ്റായ വിവരങ്ങള്‍ പ്രസംഗിച്ചിരുന്നു.
ക്രമക്കേട് സംബന്ധിച്ച് നടത്തിയ വിജിലന്‍സ് അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ പണം വെട്ടിച്ചെന്ന് തെളിഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് സസ്പെന്‍ഷന്‍.












Click it and Unblock the Notifications