വീരപ്പനെ പറ്റി വിവരം നല്‍കിയാല്‍ 20 ലക്ഷം
പാലക്കാട്: വീരപ്പനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ നല്‍കുമെന്ന് പ്രത്യേക ദൗത്യസേനാ മേധാവി അറിയിച്ചു.
വീരപ്പന്റെ കൂട്ടാളികളായ ചന്ദ്രന്‍, ഗോവിന്ദന്‍ എന്നിവരെ കുറിച്ച് വിവരം നല്‍കിയാല്‍ 10 ലക്ഷവും നല്‍കും.
വീരപ്പനെ പിടികൂടാനുള്ള പ്രത്യേക ദൗത്യസേനയുടെ ശ്രമം ശക്തമായി തുടരുകയാണ്. വാളയാര്‍ കാട്ടില്‍ ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് ദൗത്യസേന മുന്നേറിക്കഴിഞ്ഞു. രാത്രിയിലും സേന തിരച്ചില്‍ നടത്തുന്നുണ്ട്.
ഭക്ഷണവും മരുന്നും മറ്റും തീര്‍ന്ന അവസ്ഥയില്‍ വീരപ്പനും സംഘവും കാട്ടില്‍ അധികകാലം പിടിച്ചുനില്‍ക്കാനാവില്ലെന്നാണ് കരുതുന്നത്.












Click it and Unblock the Notifications