വീരപ്പന്‍ വേട്ടയ്ക്ക് മഴ തടസ്സം
പാലക്കാട്: ഫിബ്രവരി അഞ്ച് തിങ്കളാഴ്ച രാവിലെ മുതല്‍ വാളയാര്‍, മലമ്പുഴ, കവ മേഖലകളില്‍ തുടരുന്ന കനത്ത മഴ വീരപ്പന്‍ വേട്ടയ്ക്ക് തടസ്സമാവുന്നു. ഉള്‍ക്കാടുകളില്‍ തിരച്ചില്‍ നടത്തുകയായിരുന്ന പ്രത്യേക ദൗത്യസേനയുടെ നീക്കം മഴ കാരണം ഏകദേശം നിലച്ച മട്ടാണ്.
ദൗത്യസേനയുമായി ചെമന്തിമലക്കാട്ടില്‍ ഏറ്റുമുട്ടിയശേഷം ഉള്‍ക്കാട്ടില്‍ മറഞ്ഞ വീരപ്പനും സംഘവും പാറപ്പെട്ടി ഊരിലെ ഗുഹകളില്‍ ഒളിച്ചതായി കേരള പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
എന്നാല്‍ കേരള പൊലീസിനെ തിരച്ചിലിന് അയക്കില്ലെന്ന് ഉത്തരമേഖലാ ഐജി അല്‍ഫോണ്‍സ് ലൂയിസ് ഇറയില്‍ വ്യക്തമാക്കി. ദൗത്യസേനയുടെ സഹായമില്ലാതെ തിരച്ചിലിനു പോകേണ്ടതില്ലെന്നാണ് കേരള പൊലീസിന്റെ തീരുമാനം. അതേസമയം അതിര്‍ത്തിപ്രദേശങ്ങളിലെ കാവല്‍ കേരള പൊലീസ് തുടരും.
ചെമന്തിമലയുടെ അപ്പുറത്തുള്ള പാറപ്പെട്ടി ഊരിലുള്ള രണ്ടു ഗുഹകളാണ് ഒളിച്ചിരിക്കാന്‍ ഈ മേഖലയില്‍ ഏറ്റവും പറ്റിയ ഇടമെന്ന് പൊലീസ് പറയുന്നു. മഴ കാരണം കാട്ടിനുള്ളില്‍ സഞ്ചരിക്കാനാവാത്ത സ്ഥിതിയാണെങ്കിലും ഡോഗ് സ്ക്വാഡിനെക്കൊണ്ട് ഗുഹകളും ഊരുകളും കേന്ദ്രീകരിച്ചുള്ള പരിശോധന തുടരുകയാണ്.












Click it and Unblock the Notifications