കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷെയ്ഖ് സാദ് കുവൈറ്റ് പ്രധാനമന്ത്രി

  • By Staff
Google Oneindia Malayalam News

കുവൈറ്റ്: കിരീടാവകാശി ഷെയ്ഖ് സാദ് അല്‍ അബ്ദുള്ള അല്‍ സാബയെ വീണ്ടും കുവൈറ്റ് പ്രധാനമന്ത്രിയായി നിയമിച്ചു.

കുവൈറ്റിന്റെ തലവനായ അമീര്‍ ഷെയ്ഖ് ജാബര്‍ അല്‍ അഹമദ് അല്‍ സാബ ആണ് ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. പുതിയ മന്ത്രിസഭയിലേക്കുള്ള മന്ത്രിമാരെ നിയമിക്കാനും ഷെയ്ഖ് സാദിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കിരീടാവകാശിയായി 1978-ല്‍ നിയമിക്കപ്പെട്ടതു മുതല്‍ കുവൈറ്റില്‍ പ്രധാനമന്ത്രിയാണ് ഷെയ്ഖ് സാദ്.

പുതിയ സര്‍ക്കാരിന്റെ മുന്നില്‍ വെല്ലുവിളികള്‍ നിരവധിയാണ്. സ്വകാര്യ വല്ക്കരണം സംബന്ധിച്ച നിയമങ്ങള്‍ ഈ സര്‍ക്കാരിന് പാസാക്കേണ്ടിവരും. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സമ്പദ്ഘടനയില്‍ കൂടുതല്‍ ഉദാരവല്ക്കരണവും കുവൈറ്റ് നടപ്പാക്കാനിരിക്കുകയാണ്. നേരിട്ട് വിദേശ മൂലധനത്തിന് കടന്നുവരാന്‍ അവസരമൊരുക്കാന്‍ കൂടിപോകുകയാണ് കുവൈറ്റ്. ഈ ഘട്ടത്തില്‍ ഷെയ്ഖ് സാദിന് ഭരണാധികാരി എന്ന നിലയില്‍ കഴിവു തെളിയിക്കാന്‍ ഏറെ പണിപ്പെടേണ്ടിവരും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X