ശ്രീലങ്കയില്‍ ഏസിക്ക് നിരോധനം
കൊളംബോ: വൈദ്യുതി പ്രതിസന്ധി അതിജീവിക്കാനായുള്ള നടപടികളുടെ ഭാഗമായി ശ്രീലങ്കയില്‍ എയര്‍കണ്ടീഷണറുകള്‍ക്കും ഫ്ലഡ് ലൈറ്റുകള്‍ക്കും നിരോധനം.
ഇവ പ്രവര്‍ത്തിപ്പിക്കാന്‍ ദേശീയ ഗ്രിഡില്‍ നിന്നും വൈദ്യുതി ഉപയോഗിക്കരുതെന്ന് അറിയിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഫിബ്രവരി അഞ്ച് തിങ്കളാഴ്ച മുതലാണ് ഔദ്യോഗിക നിരോധനം.നിരോധനം ലംഘിക്കുകയാണെങ്കില്‍ മുന്നറിയിപ്പില്ലാതെ വൈദ്യതി ബന്ധം താത്കാലികമായോ സ്ഥിരമായോ വിഛേദിക്കാനാണ് ഉത്തരവ്. പുലര്‍ച്ചെ 5.30 മുതല്‍ തെരുവ്വിളക്കുകള്‍ അണയ്ക്കാനും ഉത്തരവുണ്ട്.
ജലവൈദ്യുതി ഡാമിലെ റിസര്‍വോയറുകളില്‍ ജലനിരപ്പ് കുറഞ്ഞതുകൊണ്ടാണ് വൈദ്യുതി ഉപയോഗം നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. ശ്രീലങ്കയിലെ തെക്കുകിഴക്കന്‍ ഭാഗങ്ങളില്‍ കനത്ത മഴയും വെള്ളപ്പൊക്കവുമുണ്ടായിരുന്നെങ്കിലും റിസര്‍വോയറുകളില്‍ ജലനിരപ്പ് ഉയരുന്നതിന് അത് ഉപകരിച്ചില്ല.
റിസര്‍വോയറുകള്‍ സ്ഥിതിചെയ്യുന്ന ഭാഗങ്ങളില്‍ കാര്യമായ മഴ ലഭിച്ചില്ല എന്നതാണ് കാരണം.ശ്രീലങ്കയില്‍ 65 ശതമാനം വൈദ്യുതിയും ഉത്പാദിപ്പിക്കുന്നത് ജലവൈദ്യുതപദ്ധതികള്‍ വഴിയാണ്.












Click it and Unblock the Notifications