മൂന്ന് അല്‍-ഉമ്മ പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം
കോയമ്പത്തൂര്‍ : 1997ല്‍ കോയമ്പത്തൂരിലുണ്ടായ വര്‍ഗ്ഗീയകലാപത്തില്‍ ഒരു ലോട്ടറി ഏജന്റിനെ വധിച്ച കേസില്‍ മൂന്ന് അല്‍ -ഉമ്മ പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം.
ഫിബ്രവരി ആറ് ചൊവാഴ്ച കോയമ്പത്തൂരിലെ രണ്ടാം ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ആറ് പേരെ വെറുതെ വിടാനും കോടതി വിധിച്ചു . യസുദ്ദി, നെട്ടായി ഇബ്രാഹിം,കല്ലായി ഇബ്രാഹിം എന്നിവര്‍ക്കാണ് ജീവപര്യന്തം വിധിച്ചത്. ഇതിനു പുറമെ ഒരു വര്‍ഷത്തെ കഠിന തടവും ആയിരം രൂപ പിഴയും ഇവര്‍ക്ക് വിധിച്ചിട്ടുണ്ട്.
ഒമ്പതു പേരടങ്ങുന്ന അല്‍-ഉമ്മ പ്രവര്‍ത്തകരുടെ സംഘം ലോട്ടറി ഏജന്റായ പളനിസ്വാമിയെ(29) കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മുന്‍കരുതലെന്ന നിലയില്‍ കോടതി പരിസരത്ത് വന്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.












Click it and Unblock the Notifications