കോണ്‍ഗ്രസ് നേതാവ് ഗാഡ്ഗില്‍ അന്തരിച്ചു
ദില്ലി: മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി.എന്‍.ഗാഡ്ഗില്‍ അന്തരിച്ചു.
ഫിബ്രവരി ആറ് ചൊവാഴ്ച രാവിലെ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ദില്ലി ഓള്‍ ഇന്ത്യ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആശുപത്രിയിലായിരുന്നു അന്ത്യം. 71 വയസ്സായിരുന്നു.
പൂന ലോക്സഭാസീറ്റിനെ നിരവധി തവണ പ്രതിനിധീകരിച്ചിട്ടുള്ള നേതാവാണ് ഗാഡ്ഗില്‍ . രാജീവ് സര്‍ക്കാരില്‍ വാര്‍ത്താ വിതരണ വകുപ്പ് മന്ത്രിയായിരുന്നിട്ടുണ്ട് . ഇന്ദിരാഗാന്ധിയുടെ കാലത്ത് പ്രതിരോധ -വാര്‍ത്താവിനിമയ സഹമന്ത്രിയായിരുന്നിട്ടുണ്ട് .
ഇന്ദിരാഗാന്ധിയുടെ കാലത്തും തുടര്‍ന്ന് രാജീവിന്റെ കാലത്തും കോണ്‍ഗ്രസ് സംഘടനയുടെ നിരവധി നിര്‍ണ്ണായക സ്ഥാനങ്ങളില്‍ ഇരുന്നിട്ടുണ്ട്. ആരോഗ്യപ്രശ്നം കാരണം കുറച്ചു കാലമായി സജീവ രാഷ്ടീയത്തില്‍ നിന്ന് വിട്ടുനില്ക്കുകയായിരുന്നു ഗാഡ്ഗില്‍ .












Click it and Unblock the Notifications