Get Updates
Get notified of breaking news, exclusive insights, and must-see stories!

പിഎംകെ എന്‍ഡിഎയുമായുള്ള ബന്ധം വിട്ടു

ദില്ലി: ലോക്സഭയില്‍ അഞ്ചംഗങ്ങളുള്ള പട്ടാളി മക്കള്‍ കക്ഷി (പിഎംകെ) ദേശീയ ജനാധിപത്യ സഖ്യവുമായുള്ള ബന്ധം വിച്ഛേദിച്ചു.

നേരത്തെ പിഎംകെയിലെ രണ്ടു മന്ത്രിമാര്‍ രാജിവച്ചിരുന്നു.എന്നാല്‍ വാജ്പേയി സര്‍ക്കാരിനെ പുറത്തു നിന്നും പിന്തുണയ്ക്കുമെന്ന് ഫിബ്രവരി ആറ് ചൊവാഴ്ച പിഎംകെ നേതാവ് എസ്.രാംദാസ് അറിയിച്ചു.

തമിഴ്നാട്ടില്‍ നടക്കാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റു വിഭജനം സംബന്ധിച്ച തര്‍ക്കമാണ് പിഎംകെയുടെ പ്രകോപനത്തിന് പിന്നില്‍ . പ്രധാനമന്ത്രി വാജ്പേയി ഫിബ്രവരി അഞ്ച് തിങ്കളാഴ്ച തന്നെ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പിഎംകെ യെ ഏതു വിധേനെയും അനുനയിപ്പിക്കാന്‍ സഖ്യകക്ഷിനേതാക്കളോട് ആവശ്യപ്പെട്ടു.

പിഎംകെ പിന്തുണ പിന്‍വലിച്ചാല്‍ തന്നെയും വാജ് പേയി സര്‍ക്കാരിന് തല്ക്കാലം ഭീഷണിയുണ്ടാകില്ല. ദേശീയ ജനാധിപത്യ സഖ്യത്തിലെ ഒടുവിലത്തെ കക്ഷിനില : ബിജെപി -182,തെലുഗുദേശം-29, ശിവസേന-14 , ഡിഎംകെ-12, സമതാപാര്‍ട്ടി- 11, ജനതാദള്‍ (യുണൈറ്റഡ്) -6, ബിജു ജനതാദള്‍-10 , തൃണമൂല്‍ കോണ്‍ഗ്രസ് -8 , ലോക് ജനശക്തി- 4, ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ -5, മറുമലര്‍ച്ചി ദ്രാവിഡമുന്നേറ്റ കഴകം-4 ,ശിരോമണി അകാലിദള്‍ -2, ഹിമാചല്‍ വികാസ് പാര്‍ട്ടി, മണിപ്പൂര്‍ സ്റേറ്റ് കോണ്‍ഗ്രസ് പാര്‍ട്ടി , എംജിആര്‍ ,അണ്ണാ ഡിഎംകെ എന്നിവര്‍ ഒന്നു വീതം.

പ്രതിപക്ഷത്ത കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും കൂടി 136 പേരാണുള്ളത്.ഇടതുകക്ഷികള്‍ 43, പിഎംകെ ഉള്‍പ്പെടെയുള്ള മറ്റു പാര്‍ട്ടികള്‍ -67 .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+