പിഎംകെ - എഐഡിഎംകെ ധാരണ
ചെന്നൈ: പട്ടാളി മക്കള്‍ കക്ഷിയും (പിഎംകെ) ജയലളിതയുടെ എഐഎഡിഎംകെയും തമ്മില്‍ സഖ്യത്തിന് ധാരണയായി.
ഫിബ്രവരി ആറ് ചൊവാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പിഎംകെ നേതാവ് രാംദോസ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത ്. തന്റെ പാര്‍ട്ടി ദേശീയ ജനാധിപത്യ സഖ്യവുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ കാരണം ഡിഎംകെയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അതേ സമയം വാജ്പേയി സര്‍ക്കാരിന് പുറത്തുനിന്നും പിന്തുണ നല്കുമെന്ന തന്റെ നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു. ഡിഎംകെ ഒഴികെ ദേശീയ ജനാധിപത്യ സഖ്യത്തിലെ മറ്റൊരു പാര്‍ട്ടിയുമായി തനിക്ക് അഭിപ്രായ ഭിന്നതയൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടില്‍ പിഎംകെയെ നശിപ്പിക്കാനാണ് കരുണാനിധി ശ്രമിച്ചത്. എന്നാല്‍ ജയലളിത ഞങ്ങളോട് സൗഹൃദം കാത്തുസൂക്ഷിച്ചു. അതു കൊണ്ടാണ് ജയലളിതയുമായി സഖ്യത്തിന് തീരുമാനിച്ചത്- അദ്ദേഹം പറഞ്ഞു .












Click it and Unblock the Notifications