കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
തീവണ്ടിക്കൂലി കൂട്ടാന്‍ ശുപാര്‍ശ
ദില്ലി: തീവണ്ടി യാത്രാക്കൂലി , മണ്ണെണ്ണവില , ഉന്നത വിദ്യാഭ്യാസത്തിനുള്ള ഫീസ് എന്നിവ കുത്തനെ കൂട്ടാന്‍ പ്രധാനമന്ത്രിയുടെ സാമ്പത്തികോപദേശകസമിതി ശുപാര്‍ശ ചെയ്തു.
സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് വേഗം കൂട്ടുകയെന്ന ലക്ഷ്യവുമായിട്ടാണ് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഐ.ജി. പട്ടേലിന്റെ നേതൃത്വത്തിലുള്ള സമിതി വിവിധ നിര്‍ദ്ദേശങ്ങളുമായി പ്രധാനമന്ത്രി വാജ്പേയിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മൂന്നു വര്‍ഷത്തിനിടയ്ക്ക് ഘട്ടംഘട്ടമായി തീവണ്ടിയാത്രാക്കൂലി കൂട്ടാനാണ് ശുപാര്‍ശ.
മണ്ണെണ്ണ സബ്സിഡി കുറയ്ക്കാനും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. തപാല്‍ നിരക്ക് ഉയര്‍ത്താനും റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്ഷന് പദ്ധതിയെ റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു.പെന്ഷന് കൊടുക്കാന്‍ വന്‍ തുകയാണത്രെ ചെലവ ് വരുന്നത്.
Comments
Story first published: Tuesday, February 6, 2001, 5:30 [IST]