കൂട്ടക്കൊല: പൊലീസ് ചൊവാഴ്ച ദമാമിലേക്ക്
ആലുവ: ആലുവ കൂട്ടക്കൊലയിലെ മുഖ്യപ്രതിയെന്ന് കരുതുന്ന ആന്റണിയെ കുറിച്ച് അന്വേഷണം നടത്താന്‍ അന്വേഷണഉദ്യോഗസ്ഥര്‍ ഫിബ്രവരി ആറ് ചൊവാഴ്ച ദമാമിലേക്ക് പോകും.
ഡിവൈഎസ്പി എബ്രഹാം ചെറിയാനും സിഐ ശശിധരനുമാണ് ദമാമിലേക്ക് പോകുന്നത്. ഇതു സംബന്ധിച്ച് ഇരുവര്‍ക്കും ഡിജിപി പി.ആര്‍.ചന്ദ്രന്‍ അനുമതി നല്‍കി.
കൊല ചെയ്യപ്പെട്ട അഗസ്റിന്റെ ബന്ധുവായ അഗസ്റിന്‍ കൊല നടന്നതിന്റെ പിറ്റേ ദിവസം തന്നെ ദമാമിലേക്ക് കടന്നിരുന്നു.
മുംബൈയില്‍ ചില കാര്യങ്ങള്‍ കൂടി ഉദ്യോഗസ്ഥര്‍ക്ക് അന്വേഷിക്കാനുണ്ട്. ദമാമിലേക്ക് പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് വേണ്ട സഹായം നല്‍കാന്‍ സൗദിയിലെ ഇന്ത്യന്‍ എംബസിക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്നും നിര്‍ദേശം ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications