നിയമസഭാ സമ്മേളനം ഫിബ്രവരി 15നു തന്നെ
തിരുവനന്തപുരം: സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനം ഫിബ്രവരി 15ന് തന്നെ തുടങ്ങും. സമ്മേളനം മാറ്റിവെക്കണമെന്ന യുഡിഎഫിന്റെ ആവശ്യം ഗവര്‍ണ്‍ സുഖ്ദേവ്സിംഗ് കാംഗ് തള്ളി.
യുഡിഎഫിന്റെ മോചനയാത്ര നടക്കുന്നതിനാല്‍ സഭാ സമ്മേളനം മാറ്റിവെക്കണമെന്നായിരുന്നു യുഡിഎഫിന്റെ ആവശ്യം. ഫിബ്രവരി ഒന്നിന് തുടങ്ങിയ മോചനയാത്ര അവസാനിക്കുന്നത് 24നാണ്. 24നു മുമ്പ് നിയമസഭാ സമ്മേളനം തുടങ്ങിയാല്‍ സഭാ സമ്മേളനത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ക്ക് പങ്കെടുക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ചീഫ് വിപ്പ് പി.പി.തങ്കച്ചന്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു.
സമ്മേളനം മാറ്റിവെക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ തള്ളിയതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ക്ക് ഇതു സംബന്ധിച്ച അപേക്ഷ നല്‍കിയത്.
23ന് തുടങ്ങുന്ന സമ്മേളനം മാര്‍ച്ച് എട്ടിന് അവസാനിക്കും. 23ന് ബജറ്റ് അവതരിപ്പിക്കും.












Click it and Unblock the Notifications