എന്‍.ജെ.ജോസ് അന്തരിച്ചു
തിരുവനന്തപുരം: മുന്‍ഫുട്ബോള്‍ താരം എന്‍.ജെ.ജോസ് അന്തരിച്ചു. എഴുപതുകളില്‍ കേരളത്തിന്റെ മുന്‍നിര കളിക്കാരിലൊരാളായിരുന്ന ജോസ് ഫിബ്രവരി ആറ് ചൊവാഴ്ച ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മരണമടഞ്ഞത്.
തിരുവനന്തപുരം ഈസ്റ് ക്ലിഫ് ലെയ്നിലെ വീട്ടില്‍വച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന് 49 വയസായിരുന്നു.
ഏറെ കാലം ടൈറ്റാനിയത്തിന്റെ പ്രമുഖ കളിക്കാരനായിരുന്ന ജോസ് കേരള ടീമില്‍ ഇടം നേടിയതിനു ശേഷവും ഏറെ ശ്രദ്ധ പിടിച്ചുപറ്റി. എഴുപതുകളിലെ ആദ്യങ്ങളില്‍ കേരളാ ടീമിന്റെ തുരുപ്പുചീട്ടായിരുന്ന ജോസ്.
കേരള സര്‍വകലാശാലയില്‍ ഉദ്യോഗസ്ഥയായ ഓമനയാണ് ഭാര്യ. ജോണ്‍, സൗമ്യ എന്നിവര്‍ മക്കള്‍.












Click it and Unblock the Notifications