കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
മുല്ലപ്പെരിയാര്‍: ഇടുക്കിയില്‍ ഹര്‍ത്താല്‍
കൊച്ചി: മുല്ലപ്പെരിയാര്‍ ഡാമിന്റെ ഉയരം കൂട്ടാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി ഇടുക്കി ജില്ലയില്‍ ഫിബ്രവരി 12 തിങ്കളാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഡാം സന്ദര്‍ശിച്ചതിനു ശേഷമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്യാന്‍ തീരുമാനമെടുത്തതെന്ന് എല്‍ഡിഎഫ് വക്താവ് സി.കെ.കൃഷ്ണമൂര്‍ത്തി അറിയിച്ചു. രാവിലെ ആറു തൊട്ട് വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍.
യുഡിഎഫും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിക്കുന്നതായി യുഡിഎഫ് ജില്ലാ കമ്മിറ്റി ചെയര്മാന് ഇ. എം. അഗസ്തി എംഎല്‍എ അറിയിച്ചു.
Comments
Story first published: Tuesday, February 6, 2001, 5:30 [IST]