ഭൂകമ്പം:18. 60 കോടിയ്ക്ക് യുഎന്‍ അഭ്യര്‍ത്ഥന
ജനീവ: ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്ന ഗുജറാത്തിലെ മൂന്നു ലക്ഷം വരുന്ന ജനങ്ങളെ സഹായിക്കാന്‍ 18.60 കോടി രൂപയുടെ സഹായധനത്തിന് ഐക്യരാഷ്ട സമിതി ലോകരാഷ്ട്രങ്ങളോട് അഭ്യര്‍ത്ഥിച്ചു.
അന്താരാഷ്ട്ര ഭക്ഷ്യ പദ്ധതി (ഡബ്ല്യു എഫ് പി) കീഴില്‍ ഗുജറാത്തില്‍ ഭക്ഷ്യവിതരണം നടത്താനാണ് ഈ തുക വിനിയോഗിക്കുകയെന്ന് ഈ പദ്ധതിയുടെ വക്താവ് അറിയിച്ചു.ജനവരി 26 വെള്ളിയാഴ്ച ഭൂകമ്പമുണ്ടായതു മുതല്‍ ഡബ്ല്യുഎഫ്പി പ്രവര്‍ത്തകര്‍ ഗുജറാത്തില്‍ ഭക്ഷ്യവിതരണം നടത്തുന്നുണ്ട്.
അടുത്ത രണ്ടു മാസത്തേക്ക് 1,78,000 പേര്‍ക്ക് ബിസ്ക്കറ്റുകള്‍ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് ഡബ്ല്യു എഫ് പി വക്താവ് ബെര്‍തിയോമെ അറിയിച്ചു. തുടര്‍ന്നുള്ള രണ്ടുമാസക്കാലം പോഷകമൂല്യം കൂടുതലുള്ള ഭക്ഷണവും നല്കുമെന്ന് അവര്‍ പറഞ്ഞു.












Click it and Unblock the Notifications