Get Updates
Get notified of breaking news, exclusive insights, and must-see stories!

വെളിച്ചെണ്ണ വ്യവസായികളുടെ പ്രതിഷേധ മാര്‍ച്ച്

കൊച്ചി: വെളിച്ചെണ്ണ, കൊപ്ര വ്യവസായ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഫിബ്രവരി 14 ബുധനാഴ്ച സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണ നടത്തും.

സംസ്ഥാനത്തെ വെളിച്ചെണ്ണ മില്ലുകള്‍ അന്ന് അടച്ചിടുമെന്നും ആക്ഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പി.വി.അലക്സാണ്ടര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വെളിച്ചെണ്ണ വ്യവസായത്തെ പീഡിത വ്യവസായമായി പ്രഖ്യാപിക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

മില്ലുകള്‍ എടുത്തിട്ടുള്ള വായ്പക്ക് മൊറട്ടോറിയം അനുവദിക്കുക, സര്‍ക്കാര്‍ ഏജന്‍സികളുടെ അശാസ്ത്രീയമായ കൊപ്ര സംഭരണം നിര്‍ത്തിവയ്ക്കുക, കേരകര്‍ഷകര്‍ക്ക് വിളവനുസരിച്ച് സാമ്പത്തിക സഹായം നല്‍കുക, പാമൊലിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുക, കേരളത്തില്‍ പാമൊലിന്റെ ഉപഭോഗം കര്‍ശനമായി നിയന്ത്രിക്കുക, നാഫെഡ് സംഭരിച്ചിട്ടുള്ള കൊപ്ര വിപണിനിരക്കില്‍ മില്ലുകള്‍ക്ക് വില്‍ക്കുക, നാളികേരോല്പന്നങ്ങളില്‍ ചുമത്തുന്ന വില്പനനികുതി വെട്ടിക്കുറക്കുക, കേരഫെഡിന് സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡി സ്വകാര്യമില്ലുകള്‍ക്കും ബാധകമാക്കുക എന്നീ ആവശ്യങ്ങളും ആക്ഷന്‍ കമ്മിറ്റി ഉന്നയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+