വെടിനിര്‍ത്തല്‍ നീട്ടാനിടയില്ല
ദില്ലി: കശ്മീരില്‍ വെടി നിര്‍ത്തല്‍ നീട്ടിയതിന് പ്രധാനമന്ത്രിയെ ആഭ്യന്തരമന്ത്രിയും പ്രതിരോധമന്ത്രിയും വിമര്‍ശിച്ചു.
ഫിബ്രവരി ആറ് ചൊവാഴ്ച പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന മന്ത്രിസഭയുടെ സുരക്ഷാസമിതി യോഗത്തിലാണ് വെടിനിര്‍ത്തല്‍ നീട്ടിയ പ്രധാനമന്ത്രിയുടെ നടപടിക്ക് നേരെ ആഭ്യന്തര മന്ത്രി എല്‍.കെ.അദ്വാനിയും പ്രതിരോധമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസും വിമര്‍ശനമുതിര്‍ത്തത്.
കഴിഞ്ഞ ദിവസം കശ്മീരില്‍ സിഖുകാരെ വധിച്ചതും വെടിനിര്‍ത്തല്‍ നീട്ടേണ്ടതില്ല എന്ന നിര്‍ദേശത്തിന് ശക്തി പകര്‍ന്നിരിക്കുകയാണ്. ദേശീയ ജനാധിപത്യ സഖ്യത്തിലെ സഖ്യകക്ഷികളും വെടി നിര്‍ത്തലിനെതിരെ വാജ്പേയിക്ക് മേല്‍ സമര്‍ദം ചെലുത്തുന്നതായാണ് വാര്‍ത്ത. ഫിബ്രവരി 19 തിങ്കളാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുമ്പ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും.












Click it and Unblock the Notifications