പ്രതിരോധച്ചെലവ് കുറയ്ക്കില്ല: മന്ത്രി
ബാംഗ്ലൂര്‍: ഭൂചലനമുണ്ടായെന്ന കാരണത്താല്‍ പ്രതിരോധച്ചെലവ് കുറയ്ക്കാനാവില്ലെന്ന് പ്രതിരോധമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്.
സാമ്പത്തികമോ മറ്റേതെങ്കിലും കാരണത്താലോ രാജ്യത്തിന്റെ പ്രതിരോധം പണയപ്പെടുത്താനാവില്ലെന്ന് ഫിബ്രവരി ഏഴ് ബുധനാഴ്ച ഫെര്‍ണാണ്ടസ് വ്യക്തമാക്കി. ബാംഗ്ലൂരില്‍ ഏയ്റോ ഇന്ത്യാ 2001 പ്രദര്‍ശനത്തില്‍ പങ്കെടുക്കവേ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രതിരോധമന്ത്രാലയത്തിന്റെ ആവശ്യം ധനകാര്യമന്ത്രി പൂര്‍ണ്ണമായും അംഗീകരിക്കുമെന്ന് തനിക്കുറപ്പുണ്ടെന്ന് ഫെര്‍ണാണ്ടസ് പറഞ്ഞു. ഭൂചലനം മൂലമുണ്ടായ സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും കരകയറാന്‍ പ്രതിരോധ ചെലവ് വെട്ടിക്കുറയ്ക്കുമെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.












Click it and Unblock the Notifications