ശ്രീനഗറിലെ കര്‍ഫ്യൂ പിന്‍വലിച്ചു
ശ്രീനഗര്‍ : കശ്മീരിലെ ശ്രീനഗറില്‍ ഫിബ്രവരി മൂന്ന് ശനിയാഴ്ച മുതല്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ഫ്യൂ പിന്‍വലിച്ചു.
ആറ് സിഖുകാരെ കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നത്. ഫിബ്രവരി ഏഴ് ബുധനാഴ്ചയാണ് കര്‍ഫ്യൂ പിന്‍വലിച്ചതായി പ്രഖ്യാപനമുണ്ടായത്. ഇതോടെ അവിടത്തെ കച്ചവടസ്ഥാപനങ്ങളും വ്യവസായശാലകളും തുറന്നു. വാഹനഗതാഗതം പഴയ നിലയിലായി.
ക്രമസമാധാനം സാധാരണ നിലയിലായതിനാല്‍ ജമ്മുവിലെ പഴയ നഗരങ്ങളിലും ഫിബ്രവരി ഏഴ് ബുധനാഴ്ച മൂന്നു മണിക്കൂര്‍ നേരം കര്‍ഫ്യൂവില്‍ ഇളവു വരുത്തി. അതേ സമയം ജമ്മുവിലെ നര്‍വല്‍ , നാനാക് നഗര്‍ , ഡിഗിയാന എന്നിവിടങ്ങളില്‍ കര്‍ഫ്യൂ തുടരുകയാണ് .












Click it and Unblock the Notifications