വീരപ്പന്റെ വിവരം നല്‍കിയ അയ്യപ്പന് സമ്മാനം
കോയമ്പത്തൂര്‍: ഒളിവില്‍ കഴിയുന്ന ചന്ദനക്കൊള്ളക്കാരന്‍ വീരപ്പനെ കുറിച്ച് വിവരം നല്‍കിയ ആദിവാസി അയ്യപ്പന് 10,000 രൂപ സമ്മാനം നല്‍കി.
അയ്യപ്പന്റെ കുടുംബത്തിന് ശക്തമായ സുരക്ഷാ ഏര്‍പ്പാടുകള്‍ നല്‍കിയിട്ടുണ്ടെന്നും കോയമ്പത്തൂര്‍ റൂറല്‍ ഐജി കെ.രാജേന്ദ്രന്‍ ഫിബ്രവരി ഏഴ് ബുധനാഴ്ച അറിയിച്ചു. വീരപ്പനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് തക്കതായ പ്രതിഫലം നല്‍കുമെന്നും അവരെ കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും രാജേന്ദ്രന്‍ ഉറപ്പ് നല്‍കി.
വീരപ്പന്റെയും വീരപ്പന്റെ സംഘത്തില്‍ പുതിയതായി ചേര്‍ന്ന നെല്ലിക്കുപ്പത്തെ രമേശ്, അല്ലക്കപ്പത്തെ മുരുകേശന്‍, ആദ്യമേ വീരപ്പന്റെ കൂടെയുള്ള സെത്തുക്കുളി ഗോവിന്ദന്‍, ചിക്കരസനപാളയം ചന്ദ്രന്‍ എന്നിവരുടെ ഫോട്ടോകള്‍ വാര്‍ത്താസമ്മേളനത്തില്‍ രാജേന്ദ്രന്‍ പ്രദര്‍ശിപ്പിച്ചു.












Click it and Unblock the Notifications