Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊതുസ്ഥലത്ത് പുകവലി നിരോധനത്തിന് ബില്‍

ദില്ലി: പൊതുസ്ഥലത്ത് പുകവലി നിരോധനം ഏര്‍പ്പെടുത്തുന്നതിനുള്ള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു.

പുകയില ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ നിരോധിക്കാനുള്ള വ്യവസ്ഥയും ബില്ലില്‍ ഉള്‍പ്പെടുത്തും. പതിനെട്ട് വയസിന് താഴെയുള്ളവര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് കുറ്റകരമായി പ്രഖ്യാപിക്കും.

ഫിബ്രവരി ആറ് ചൊവാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗത്തിനു ശേഷം പാര്‍ലമെന്ററികാര്യമന്ത്രി പ്രമോദ്മഹാജനാണ് യോഗതീരുമാനം അറിയിച്ചത്.

പൊതുസ്ഥലത്ത് വെച്ച് പുകവലിച്ചാല്‍ 100 രൂപ പിഴയീടാക്കാം. 18 വയസിന് താഴെയുള്ളവര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ വിറ്റാലും 100 രൂപ പിഴയീടാക്കും. കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ രണ്ട ്ലക്ഷം രൂപ വരെ പിഴയീടാക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ടാവും.

പുകയില ഉത്പന്നങ്ങളുടെ പാക്കറ്റില്‍ ഉത്പന്നങ്ങളുടെ ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണെന്ന മുന്നറിയിപ്പ് പ്രാദേശികഭാഷകളിലും എഴുതിവെക്കണം.

പൊതുസ്ഥലത്ത് വെച്ച് പുകവലിക്കുന്നത് നിരോധിച്ചുകൊണ്ട് കേരള ഹൈക്കോടതി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+