കുട്ടികളെ നല്കാന്‍ ഗുജറാത്ത് വിസമ്മതിക്കുന്നു
തിരുവനന്തപുരം: ഗുജറാത്തിലെ കുട്ടികളെ മറ്റുള്ള സംസ്ഥാനക്കാര്‍ ദത്തെടുക്കുന്നതിനോട് അവിടുത്തെ സര്‍ക്കാരിന് താല്പര്യമില്ലെന്ന് മുഖ്യമന്ത്രി നായനാര്‍ പറഞ്ഞു.
കുട്ടികളെ ദത്തെടുക്കുന്നതിന് താല്പര്യം പ്രകടിപ്പിച്ചുകൊണ്ട് കേരളാ സര്‍ക്കാര്‍ ഗുജറാത്തിനെ സമീപിച്ചിരുന്നു. അപ്പോഴാണ് മറ്റു സംസ്ഥാനക്കാര്‍ ദത്തെടുക്കുന്നതിന് താല്പര്യമില്ലെന്ന് ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചതെന്ന് നായനാര്‍ പറഞ്ഞു. ഫിബ്രവരി ഏഴ് ബുധനാഴ്ച വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി .
ഗുജറാത്തില്‍ പര്യടനം നടത്തിയ ആരോഗ്യമന്ത്രി വി.സി.കബീര്‍ അവിടുത്തെ സ്ഥിതിഗതികളെക്കുറിച്ച് ബുധനാഴ്ച വിശദമായ റിപ്പോര്‍ട്ട് നല്കി. ഇതുവരെ ഗുജറാത്തിന് സഹായധനമായി രണ്ട് കോടി രൂപ നല്കിയതായി മുഖ്യമന്ത്രി നായനാര്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഗുജറാത്ത് സഹായനിധിയിലേക്ക് 2.65 കോടി രൂപ ലഭിച്ചുകഴിഞ്ഞതായി നായനാര്‍ പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷം ഈ തുകയും കൈമാറുമെന്ന് നായനാര്‍ പറഞ്ഞു.












Click it and Unblock the Notifications