കൂട്ടക്കൊല: പൊലീസ് ദമാമിലേക്ക് പോയിട്ടില്ലെന്ന്
കൊച്ചി: ആലുവ കൂട്ടക്കൊലപാതകത്തില്‍ അഗസ്റിന്‍ മാഞ്ഞൂരാന്റെ ബന്ധു ആന്റണിക്ക് ബന്ധമുണ്ടെന്ന് വ്യക്തമായ തെളിവ് ലഭിക്കാതെ അന്വേഷണ ഉദ്യോഗസ്ഥര്‍ ദമാമിലേക്ക് പോകില്ലെന്ന് ആലുവ റൂറല്‍ എസ്പി സേതുരാഘവന്‍ വ്യക്തമാക്കി.
കേസന്വേഷണത്തിനായി രണ്ട് ഉദ്യോഗസ്ഥര്‍ ദമാമിലേക്ക് പോയെന്ന വാര്‍ത്ത ശരിയല്ലെന്നും എസ്പി പറഞ്ഞു.പ്രതികളെ കുറിച്ച് ഇനിയും വ്യക്തമായ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടില്ല. കൊല്ലപ്പെട്ട അഗസ്റിന്റെ ബന്ധു ആന്റണിക്ക് കൂട്ടക്കൊലയുമായി ബന്ധമുണ്ടോയെന്ന് വെളിപ്പെടുത്താനും ഇപ്പോള്‍ നിര്‍വാഹമില്ല. തെളിവുകള്‍ ലഭിക്കാതെ ദമാമിലേക്കും മറ്റും പോകുന്നതല്ല പൊലീസിന്റെ രീതി. - എസ്പി വ്യക്തമാക്കി.
എസ്പിയും മറ്റ് ഉന്നതോദ്യോഗസ്ഥരും ആവര്‍ത്തിച്ച് നിഷേധിക്കുന്നുണ്ടെങ്കിലും ഡിവൈഎസ്പി എബ്രഹാം ചെറിയാനും സിഐ ശശിധരനും ചൊവാഴ്ച ദമാമിലെത്തിയതായാണ് വിശ്വസനീയകേന്ദ്രങ്ങളില്‍ നിന്നുള്ള വിവരം. ദമാമില്‍ ആന്റണിയെ കണ്ടെത്തുന്നതിനാവശ്യമായ സൂചനകള്‍ പൊലീസിന് കിട്ടിയിട്ടുണ്ടെന്നും പറയുന്നു. ഉദ്യോഗസ്ഥര്‍ ദമാമിലെത്തുന്നതറിഞ്ഞ് ആന്റണി രക്ഷപ്പെടുന്നത് തടയാനാണ് എസ്പി ഇത് നിഷേധിക്കുന്നതത്രെ.
ആലുവ കൂട്ടെക്കൊലയ്ക്ക് പിന്നില്‍ പലരെയും പൊലീസിന് സംശയമുണ്ടെന്ന് സേതുരാഘവന്‍ പറഞ്ഞു. അന്വേഷണത്തില്‍ പുരോഗതിയുണ്ടെന്നും താമസിയാതെ അറസ്റുണ്ടാവുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
അതേ സമയം കേസന്വേഷണം സിബിഐയെ ഏല്പിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ലോക്കല്‍ പൊലീസില്‍ നിന്നും ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കണമെന്ന അഭിപ്രായം പൊലീസിലെ ഉന്നതോദ്യോഗസ്ഥരും പ്രകടിപ്പിച്ചതായറിയുന്നു.












Click it and Unblock the Notifications