Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ സെന്‍സസ് ഒമ്പതിന് തുടങ്ങും

തിരുവനന്തപുരം: ഫിബ്രവരി ഒമ്പത് വെള്ളിയാഴ്ച മുതല്‍ 28 ബുധനാഴ്ച വരെ കേരളത്തിലെ സെന്‍സസ് നടക്കുമെന്ന് സംസ്ഥാന സെന്‍സസ് ഡയറക്ടര്‍ ഷീല തോമസ് അറിയിച്ചു.

52,000 എന്യൂമറേറ്റര്‍മാരെയും 8000 സൂപ്പര്‍വൈസര്‍മാരെയും ഇതിനായി നിയോഗിക്കുമെന്നും ഫിബ്രവരി ഏഴ് ബുധനാഴ്ച അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാര്‍ച്ച് ഒന്ന് അടിസ്ഥാനമാക്കിയാണ് സെന്‍സസ് കണക്കുകള്‍ പുതുക്കുക. മാര്‍ച്ച് ഒന്ന് മുതല്‍ അഞ്ച് വരെ പുന:പരിശോധന നടക്കും- ഷീല തോമസ് പറഞ്ഞു.

12 കോടി രൂപയാണ് സെന്‍സസ് കണക്കെടുപ്പിന് ചെലവ് പ്രതീക്ഷിക്കുന്നത്. കേരളത്തിലെ ഏതാണ്ട് 3.2 കോടി വരുന്ന ജനങ്ങള്‍ കണക്കെടുപ്പില്‍ പെടുമെന്നാണ് കരുതുന്നത്. കഴിഞ്ഞ സെന്‍സസില്‍ കേരളത്തിലെ ജനസംഖ്യ 2.9 കോടിയായിരുന്നു.

ഫിബ്രവരി 28 രാത്രി വരെയാണ് സെന്‍സസ് കണക്കെടുപ്പ് നടക്കുന്നത്. ഫിബ്രവരി 28ന് തെരുവില്‍ കഴിയുന്നവരുടെ കണക്കെടുക്കും.

കഴിഞ്ഞ സെന്‍സസില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണത്തെ സെന്‍സസില്‍ കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവാഹത്തിന്റെ വര്‍ഷം, കൃഷിയുടെ സാധ്യതകളെ കുറിച്ചുള്ള വിവരങ്ങള്‍, ജോലിഅന്വേഷണ സംബന്ധമായ ചോദ്യങ്ങള്‍, ജോലി സ്ഥലത്തേക്കുള്ള ദൂരം, യാത്രയുടെ സ്വാഭാവം തുടങ്ങിയ പല പുതിയ വിവരങ്ങളും ഇത്തവണത്തെ സെന്‍സസ് കണക്കെടുപ്പില്‍ പെടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+