മാത്യൂസ് ദ്വിതീയന്‍ മെത്രാപ്പൊലീത്തയല്ല
കൊച്ചി: താനും മലങ്കര സഭയുടെ മെത്രാപ്പൊലീത്തയാണെന്ന കാതോലിക്ക മാര്‍ത്തോമാ മാത്യൂസ് ദ്വിതീയന്റെ അവകാശവാദം സുപ്രീം കോടതി വിധിക്കെതിരാണെന്ന് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് പത്രിയാര്‍ക്കീസ് വിഭാഗം.
സുപ്രീം കോടതി നിര്‍ദേശമനുസരിച്ച് രൂപം കൊണ്ട മലങ്കര അസോസിയേഷന് മാത്രമേ മെത്രാപ്പൊലീത്തയെ തിരഞ്ഞെടുക്കാന്‍ അനുവാദമുള്ളു എന്ന് പത്രിയാര്‍ക്കീസ് വിഭാഗം കാതോലിക്ക ഡോ. തോമസ് മാര്‍ ഡയനേഷ്യസ് ഫിബ്രവരി ഏഴ് ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാണിച്ചു.
സഭയിലെ വിമതവിഭാഗത്തിലെ കാതോലിക്കയെ മലങ്കര മെത്രാപ്പൊലീത്തയായി പ്രഖ്യപിക്കണമെന്ന ഹര്‍ജി കോടതി തള്ളിക്കളഞ്ഞിട്ടുണ്ട്. അതിനാല്‍ വിമതവിഭാഗം കാതോലിക്ക മാത്യൂസ് ദ്വിതീയന്റെ അവകാശവാദം 1995ലെ സുപ്രീം കോടതി വിധിക്കെതിരാണെന്ന് മാര്‍ ഡയനീഷ്യസ് പറഞ്ഞു.
ഇനി ഇക്കാര്യത്തില്‍ പത്രിയാര്‍ക്കീസ് വിഭാഗം കോടതിയില്‍ പോവില്ലെന്നും പകരം സഭയില്‍ സമാധാനവും ശാന്തിയും തിരികെ കൊണ്ടുവരുന്നതിനായി പ്രാര്‍ത്ഥിക്കുമെന്നും പത്രിയാര്‍ക്കീസ് വിഭാഗം കാതോലിക്ക വ്യക്തമാക്കി.












Click it and Unblock the Notifications