Get Updates
Get notified of breaking news, exclusive insights, and must-see stories!

കോളേജ് നിര്‍മ്മാണത്തിന് പൊലീസ് സംരക്ഷണം

കൊച്ചി: കളമശ്ശേരിയിലെ സഹകരണ മെഡിക്കല്‍ കോളേജ് നിര്‍മ്മിക്കാന്‍ കരാര്‍ നേടിയ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ രാജകീയ നിര്‍മ്മാണ്‍ നിഗം ലിമിറ്റഡ് പണി തുടരുന്നതിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ട്രേഡ് യൂണിയനുകള്‍ നടത്തിയ ഇടപെടലുകളാണ് പൊലീസ് സംരക്ഷണം തേടിയതിന് കാരണം. നവംബര്‍ 27 തിങ്കളാഴ്ച ശിലാസ്ഥാപനം നടന്ന സഹകരണ മെഡിക്കല്‍ കോളേജിന്റെ പണി കരാറനുസരിച്ച് 30 മാസത്തിനകം പൂര്‍ത്തിയാക്കേണ്ടതുണ്ട്.

പണി തുടങ്ങുന്നതിനു മുമ്പ് തന്നെ ന്യായമല്ലാത്ത ആവശ്യങ്ങളുമായി ഒമ്പത് ട്രേഡ് യൂണിയനുകള്‍ രംഗത്തു വന്നതാണ് പ്രതിസന്ധിക്കു കാരണമായതെന്ന് രാജകീയ നിര്‍മ്മാണ്‍ നിഗം ലിമിറ്റഡ് ജനറല്‍ മാനേജര്‍ എ.കെ.ഗുപ്ത ഫിബ്രവരി ഏഴ് ബുധനാഴ്ച വാര്‍ത്താലേഖകരോടു പറഞ്ഞു.

വിദഗ്ധ തൊഴിലാളികളില്‍ 40 ശതമാനവും അവിദഗ്ധ തൊഴിലാളികളില്‍ 80 ശതമാനവും കളമശ്ശേരിയുടെ പരിസരപ്രദേശങ്ങളില്‍ നിന്നായിരിക്കണമെന്ന നിബന്ധനയാണ് ട്രേഡ് യൂണിയനുകള്‍ മുന്നോട്ടുവെച്ചത്. ഈ ആവശ്യം കേരള ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദ്ദേശത്തിനു വിരുദ്ധമാണെന്ന് ഗുപ്ത പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+