കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
നാവിക അക്കാദമി: നിര്‍മ്മാണം തുടങ്ങുന്നു
കൊച്ചി: ഏഴിമല നാവിക അക്കാദമി നിര്‍മ്മാണോദ്ഘാടനം ഫിബ്രവരി പത്ത് ശനിയാഴ്ച പ്രതിരോധ വകുപ്പ് മന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് നിര്‍വഹിക്കുമെന്ന് നാവിക സേനാ മേധാവി അഡ്മിറല്‍ സുശീല്‍കുമാര്‍ അറിയിച്ചു.
2004 ല്‍ അക്കാദമിയുടെ നിര്‍മ്മാണം പൂര്‍ത്തിയാകും. ആകെ 970 ഹെക്ടര്‍ ഭൂമിയാണ് അക്കാദമിക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയിട്ടുള്ളത് . ഇവിടെ 750 നാവിക കേഡറ്റുകള്‍ക്ക് പരിശീലനത്തിനും ഓഫീസര്‍മാര്‍ക്ക് ഉപരിപരിശീലനത്തിനുമുള്ള വിപുലമായ സൗകര്യങ്ങള്‍ സജ്ജമാക്കും.
അക്കാദമി പൂര്‍ത്തിയാകുന്നതിനൊപ്പം ഏഴിമലയില്‍ നിന്നും കണ്ണൂരിലേക്ക് പുതിയ റോഡു നിര്‍മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ഏഴിമലയില്‍ നിന്നും കണ്ണൂരിലേക്കുള്ള ദൂരം 55 ല്‍ നിന്നും 29 കിലോമീറ്ററായി കുറയും.
Comments
Story first published: Wednesday, February 7, 2001, 5:30 [IST]