Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ പുകമഞ്ഞ് പരിഭ്രാന്തി പരത്തി

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ പൊടുന്നനെ പരന്ന പുകമഞ്ഞ് ജനങ്ങളെ പരിഭ്രാന്തരാക്കി. ഫിബ്രവരി ഏഴ് ബുധനാഴ്ച രാവിലെയാണ് പുകമഞ്ഞ് പരന്നത്.

തലസ്ഥാന നഗരിയില്‍ രാവിലെ എട്ട് മണിവരെ ഗതാഗതത്തിന് തടസമുണ്ടാക്കി കൊണ്ട് പുകമഞ്ഞുണ്ടായിരുന്നു. തിരുവനന്തപുരത്ത് നിന്നും ഗള്‍ഫിലേക്കുള്ള പല വിമാനങ്ങളും അപ്രതീക്ഷിതമായുണ്ടായ പുകമഞ്ഞ് മൂലം വൈകി.

രാവിലെ ഉറക്കമെഴുന്നേറ്റ നഗരവാസികള്‍ പതിവില്ലാത്ത കാഴ്ച കണ്ട് അമ്പരന്ന് നിന്നു. തണുപ്പ് കാലത്ത് പോലും നഗരത്തില്‍ ഇത്രയും കടുത്ത മൂടല്‍മഞ്ഞുണ്ടായിട്ടില്ലെന്ന് ജനങ്ങള്‍ പറയുന്നു. ഭൂചലനത്തിന് മുന്നോടിയായി ഉണ്ടായതാണിതെന്ന കിംവദന്തി ജനങ്ങളെ ഭയചകിതരാക്കി.

എന്നാല്‍ കാലാവസ്ഥയില്‍ പൊടുന്നനെ ഉണ്ടായ മാറ്റം മൂലമാണിത് സംഭവിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും അറിയിച്ചു. മസ്കറ്റില്‍ നിന്നുള്ള ഗള്‍ഫ് എയര്‍ വിമാനവും ഖത്തര്‍ എയര്‍വെയ്സ് വിമാനവും പുകമഞ്ഞ് മൂലം വൈകി. പത്തേകാലിന് ശേഷമാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ ഗതാഗതം സാധാരണ നിലയിലായത്. റെയില്‍ ഗതാഗതത്തെയും പുകമഞ്ഞ് ബാധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+