നിയമ സ്കൂള്‍ ഓര്‍ഡിനന്‍സ് വഴിയിലായി
തിരുവനന്തപുരം: ദേശീയ നിയമസ്കൂള്‍ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ തിരിച്ചയച്ചത് സര്‍ക്കാരിനെ വെട്ടിലാക്കി.
ഇതോടെ സംസ്ഥാനത്ത് ഉടനെ ദേശീയ നിയമ സ്കൂള്‍ തുടങ്ങുന്ന കാര്യം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. നിയമനിര്‍മാണത്തിന് മുമ്പ് തന്നെ ദേശീയ നിയമസ്കൂള്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഓര്‍ഡിനന്‍സ് വീണ്ടും പരിഗണിക്കാനായി ഗവര്‍ണര്‍ക്ക് തിരിച്ചയക്കാന്‍ മന്ത്രിസഭയ്ക്ക് അധികാരമുണ്ടെങ്കിലും ഫിബ്രവരി 15ന് ഗവര്‍ണര്‍ നിയമസഭ വിളിച്ചുകൂട്ടിയിരിക്കുന്നതിനാല്‍ തിരിച്ചയക്കുന്നത് തടസമാകും.
നിയമനിര്‍മാണത്തിന് മുമ്പ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് തെറ്റായിപ്പോയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത് നിയമനിര്‍മാണ സഭയായ നിയമസഭ വിളിച്ചുകൂട്ടാന്‍ തീരുമാനിച്ച ശേഷവുമാണെന്നത് സര്‍ക്കാരിന്റെ അബദ്ധം വെളിവാക്കുന്നു.
എല്ലാ സംസ്ഥാനങ്ങളിലും ദേശീയ നിയമസ്കൂളുകള്‍ തുടങ്ങാന്‍ തീരുമാനിച്ചത് 1995ലാണ്. എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ അത് കാരണമില്ലാതെ വൈകിക്കുകയായിരുന്നു. ഇപ്പോള്‍ തിടുക്കപ്പെട്ട് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത് സര്‍ക്കാര്‍ പുറത്ത് പോകുന്നതിന് മുമ്പ് എങ്ങനെയെങ്കിലും നിയമ സ്കൂള്‍ തുടങ്ങുക എന്ന ലക്ഷ്യത്തോടെയാണെന്ന് വിമര്‍ശനമുണ്ട്.
ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് തിരിച്ചയച്ചതിനാല്‍ നിയമസ്കൂളിനായി ഒരു കരട് ബില്‍ തയാറാക്കാന്‍ നിയമവകുപ്പിനോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ നിയമസഭാ സമ്മേളനം ഹ്രസ്വമായതിനാല്‍ ബില്‍ ചര്‍ച്ച ചെയ്ത് പാസാക്കാനുള്ള സമയം ലഭിക്കുമോ എന്ന കാര്യം കണ്ടറിയണം. പ്രത്യേകിച്ച് മറ്റ് പല സുപ്രധാന ബില്ലുകളും പാസാകാനുള്ളപ്പോള്‍.












Click it and Unblock the Notifications