Get Updates
Get notified of breaking news, exclusive insights, and must-see stories!

എയര്‍ ഇന്ത്യയുടെ അനാസ്ഥ; ഹജ്ജ് യാത്ര വൈകി

കൊച്ചി: ഹജ്ജിന് പോകാനായി ടിക്കറ്റ് ബുക്ക് ചെയ്തെത്തിയ യാത്രക്കാര്‍ക്ക് വിമാനത്തില്‍ സീറ്റ് കിട്ടാഞ്ഞത് നെടുമ്പാശേരി വിമാനത്താവളത്തില്‍ സംഘര്‍ഷത്തിനിടയാക്കി.

എയര്‍ഇന്ത്യാ അധികൃതരുടെയും സ്വകാര്യ ട്രാവല്‍ ഏജന്‍സിയുടെയും അഭാവം മൂലം 11 മണിക്കൂര്‍ വൈകിയാണ് പലര്‍ക്കും യാത്ര തിരിക്കാനായത്.അള്‍ട്ടിമ ട്രാവല്‍ ഏജന്‍സി വഴി ടിക്കറ്റ് ബുക്ക് ചെയ്ത 109 യാത്രക്കാരാണ് ജിദ്ദയിലേക്ക് പോകാനായി ഫിബ്രവരി ആറ് ചൊവാഴ്ച പുലര്‍ച്ചെ വിമാനത്താവളത്തിലെത്തിയത്.

പക്ഷേ 410 പേര്‍ക്ക് യാത്രാസൗകര്യമുള്ള ജംബോ വിമാനത്തില്‍ ഓവര്‍ ബുക്കിംഗ് മൂലം 436 യാത്രക്കാര്‍ പോകാനെത്തിയിരുന്നു . 26 പേരെ ഒഴിവാക്കുകയാണെന്നും മറ്റൊരു വിമാനത്തില്‍ അവരെ ജിദ്ദയിലേക്കയക്കാമെന്നും എയര്‍ ഇന്ത്യാ അധികൃതര്‍ അറിയിച്ചു.

യാത്രക്കാരുടെ ബന്ധുക്കളും ട്രാവല്‍ ഏജന്‍സിക്കാരും എയര്‍ ഇന്ത്യാ അധികൃതരുടെ അനാസ്ഥയെ ചോദ്യം ചെയ്തു. തുടര്‍ന്ന് മുംബൈയില്‍ നിന്ന് മറ്റൊരു വിമാനമെത്തിച്ച് ബാക്കിയുള്ളവര്‍ക്കും ജിദ്ദയിലേക്ക് യാത്ര തരപ്പെടുത്താമെന്ന് അറിയിച്ചെങ്കിലും എയര്‍ ഇന്ത്യാ അധികൃതരുടെ അതിനുള്ള ശ്രമം വിജയിച്ചില്ല. തുടര്‍ന്ന് യാത്രക്കാരും ബന്ധുക്കളും ബഹളമുണ്ടാക്കി.

വിമാനത്താവളത്തിലെ ജനല്‍ചില്ലുകള്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും എയര്‍ഇന്ത്യയുടെ ബസ്സുകള്‍ തടയുകയും ചെയ്ത യാത്രക്കാരുടെ ബന്ധുക്കളെ സംഘര്‍ഷത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പൊലീസിന് ഇടപെടേണ്ടിവന്നു.

തുടര്‍ന്ന് പുലര്‍ച്ചെ 4.40ന് 34 യാത്രക്കാരെ കൂടി മുംബൈയിലേക്ക് വിടുകയും അവിടെ നിന്ന് ജിദ്ദയിലേക്ക് പോകാനുള്ള സൗകര്യമൊരുക്കുകയും ചെയ്തു. ബാക്കിയുള്ളവര്‍ക്ക് ഉച്ചയ്ക്ക് രണ്ട് മണിക്ക് മാത്രമേ പോകാനായുള്ളൂ. ദുബായിലേക്ക് പോകുന്ന എയര്‍ ഇന്ത്യാ വിമാനം ബാക്കിയുള്ളവര്‍ക്കായി ജിദ്ദയിലേക്ക് യാത്ര നീട്ടുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+