Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള ഹജ്ജ് ഗ്രൂപ്പിന്റെ യാത്ര ഫിബ്രവരി 10ന്

കൊച്ചി: കേരള ഹജ്ജ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിലുള്ള ഹജ്ജ് തീര്‍ത്ഥാടക സംഘം ഫിബ്രവരി 10, 11 തീയതികളില്‍ കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍ നിന്ന് യാത്രതിരിക്കും.

ഹജ്ജ് ഗ്രൂപ്പ് സെക്രട്ടറി ടി.കെ.ഹുസൈന്‍ ഫിബ്രവരി ഏഴ് ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. 463 തീര്‍ത്ഥാടകരാണ് രണ്ടു സംഘങ്ങളിലായി യാത്ര തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇവരില്‍ 245 സ്ത്രീകളുണ്ട്.

59 പേരുള്ള ആദ്യ സംഘം ഫിബ്രവരി 10 ശനിയാഴ്ച രാവിലെ 9.35ന് കരിപ്പൂരില്‍ നിന്നും 404 പേരുള്ള രണ്ടാമത്തെ സംഘം ഫിബ്രവരി 11 ഞായറാഴ്ച ഉച്ചയ്ക്ക് 1.15ന് നെടുമ്പാശ്ശേരിയില്‍ നിന്നും യാത്ര തിരിക്കും.

ഹാജിമാര്‍ സഫ മര്‍വയ്ക്കടുത്ത് അല്‍ ഗസ്സ തെരുവില്‍ ശ അ്ബ് ആമിര്‍ പ്രദേശത്ത് ദാറുല്‍ ഇമാറത്ത് എന്ന കെട്ടിടത്തിലാണ് താമസിക്കുക. യുഎഇയില്‍ നിന്നുള്ള 175 മലയാളി ഹാജിമാര്‍ മക്കയില്‍ ഹജ്ജ് ഗ്രൂപ്പിനൊപ്പം ചേരും. സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ നിന്നുള്ള 700ഓളം മലയാളി ഹാജിമാരും കേരള ഹജ്ജ് ഗ്രൂപ്പിന്റെ മേല്‍നോട്ടത്തിലായിരിക്കും ഹജ്ജ് നിര്‍വഹിക്കുക.

നെടുമ്പാശ്ശേരി വിമാനത്താവളത്തിനടുത്ത് പ്രത്യേകം തയ്യാറാക്കിയ ക്യാമ്പില്‍ ഫിബ്രവരി 11ന് രാവിലെ ഒമ്പതിന് ഹാജിമാര്‍ക്ക് യാത്രയയപ്പ് നല്കുമെന്നും ഹുസൈന്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+