ചൂരിക്കാടന്‍ കൃഷ്ണന്‍നായര്‍ അന്തരിച്ചു
കണ്ണൂര്‍: ആദ്യകാല കമ്യൂണിസ്റ് നേതാവ് ചൂരിക്കാടന്‍ കൃഷ്ണന്‍നായര്‍ അന്തരിച്ചു. ഫിബ്രവരി ഏഴ് ബുധനാഴ്ച രാവിലെ പരിയാരം മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന് 78 വയസായിരുന്നു.
ഉദരരോഗം നിമിത്തം കുറച്ചുദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. ഫിബ്രവരി എട്ട് വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക് ശവസംസ്കാരം നടക്കും.
വടക്കേ മലബാറിലെ ആദ്യകാല കമ്യൂണിസ്റ് പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തിട്ടുള്ള ചൂരിക്കാടന്‍ കൃഷ്ണന്‍നായര്‍ കയ്യൂര്‍ സമരനേതാക്കളില്‍ ഒരാളായിരുന്നു. കയ്യൂര്‍ സമരത്തിലെ 32-ാം പ്രതിയായിരുന്നു കൃഷ്ണന്‍നായര്‍ .
മറ്റ് പ്രധാനപ്രതികളെ വധശിക്ഷക്ക് ഇരയാക്കിയപ്പോള്‍ പ്രായപൂര്‍ത്തിയെത്താത്തതു മൂലം കൃഷ്ണന്‍നായര്‍ കൊലക്കയറില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.
കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തിയ കൃഷ്ണന്‍നായര്‍ പിന്നീട് കമ്യൂണിസ്റ് പ്രസ്ഥാനത്തിലേക്ക് തിരിയുകയായിരുന്നു. 1964ല്‍ കമ്യൂണിസ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഐയില്‍ തുടരാനാണ് അദ്ദേഹം തീരുമാനിച്ചത്.












Click it and Unblock the Notifications