വിദേശമദ്യവില്പന ബിവറേജസിന് വിടാന്‍ നിര്‍ദേശം
തിരുവനന്തപുരം: വിദേശമദ്യവില്പന പൂര്‍ണമായും ബിവറേജസ് കോര്‍പ്പറേഷനെ ഏല്പിക്കണമെന്ന എക്സൈസ് മന്ത്രി ടി.ശിവദാസമേനോന്റെ നിര്‍ദേശത്തെ കുറിച്ച് പഠിക്കാന്‍ എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി യോഗം എട്ടംഗ സമിതിയെ നിയോഗിച്ചു.
വിദേശമദ്യത്തിന്റെ ചില്ലറ വില്പന പൂര്‍ണമായും ബിവറേജസ് കോര്‍പ്പറേഷനെ ഏല്പിക്കാനും കള്ളുഷാപ്പുകളുടെ നടത്തിപ്പ് സഹകരണ സൊസൈറ്റികളെ ഏല്പിക്കാനുമാണ് ശിവദാസമേനോന്‍ നിര്‍ദേശിച്ചത്. എല്‍ഡിഎഫ് കണ്‍വീനര്‍ വി.എസ്.അച്ചുതാനന്ദന്‍, ശിവദാസമേനോന്‍, പിണറായി വിജയന്‍, വെളിയം ഭാര്‍ഗവന്‍, കെ.കൃഷ്ണന്‍കുട്ടി, ടി.ജെ.ചന്ദ്രചൂഡന്‍, പി.സി.ജോര്‍ജ്, എ.കെ.ശശീന്ദ്രന്‍ എന്നിവരടങ്ങുന്ന സമിതി ഇതേ കുറിച്ച് പഠിച്ച് ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കും.
കേരളത്തിലെ അബ്കാരിലോബിയുടെ മുഖഛായ തന്നെ മാറ്റിയേക്കാവുന്ന ഈ നിര്‍ദേശം വ്യാജമദ്യത്തിന്റെ വില്പന തടയാന്‍ പര്യാപ്തമാണെന്ന് മന്ത്രി മേനോന്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി.
സ്വകാര്യ എഞ്ചിനീയറിംഗ് കോളജുകള്‍ തുടങ്ങുന്നതിനെ കുറിച്ച് തീരുമാനമെടുക്കുന്നത് അടുത്ത യോഗത്തിലേക്ക് മാറ്റിവെച്ചു. കേന്ദ്രത്തിന്റെ കാര്‍ഷികവിരുദ്ധനയങ്ങള്‍ക്കെതിരെ ആറ് മേഖലാ ജാഥകള്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.












Click it and Unblock the Notifications