ലോട്ടറിയടിച്ചാലും സമ്മാനമില്ല
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഭാഗ്യക്കുറിയിലൂടെ ഒന്നാം സമ്മാനം ലഭിച്ചാലും സമ്മാനത്തുക കിട്ടില്ല.
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മാനങ്ങള്‍ നല്‍കുന്നത് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം തടഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ഒന്നരമാസമായി 50,000 രൂപയില്‍ കവിഞ്ഞ സമ്മാനങ്ങള്‍ ആര്‍ക്കും നല്‍കിയിട്ടില്ല.
ഭാഗ്യക്കുറിയിലൂടെ സമ്മാനം ലഭിച്ചവര്‍ക്ക് നാലരക്കോടിയോളം രൂപ നല്‍കാനുണ്ടെന്നാണ് ഭാഗ്യക്കുറി ഡയറക്ടറേറ്റിലെ കണക്കുകള്‍ കാണിക്കുന്നത്. 50 ലക്ഷത്തിന്റെ സൂപ്പര്‍ ബംപറിന്റെ സമ്മാനത്തുകയും നല്‍കേണ്ടതില്ലെന്നാണ് നിര്‍ദേശം.
21 ലക്ഷം രൂപ സമ്മാനത്തുകയുള്ള പെരിയാര്‍, 20 ലക്ഷത്തിന്റെ സൗഭാഗ്യ എന്നിവയിലൂടെ ലഭിക്കുന്ന സമ്മാനവും തടഞ്ഞിട്ടുണ്ട്. ലക്ഷങ്ങള്‍ നേടിയ സന്തോഷവുമായി ഭാഗ്യക്കുറി ഡയറക്ടറേറ്റില്‍ എത്തുന്നവര്‍ നിരാശരായി മടങ്ങുകയാണ്.












Click it and Unblock the Notifications