മണിച്ചന് ജാമ്യം നിഷേധിച്ചു
കൊച്ചി: കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു.
അന്വേഷണം പൂര്‍ത്തിയായി കുറ്റപത്രം സമര്‍പ്പിച്ചുവെങ്കിലും മണിച്ചന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ബോധ്യമാകുന്നത് വരെ ജാമ്യം നല്‍കാനാവില്ലെന്ന് ഫിബ്രവരി ഏഴ് ബുധനാഴ്ച ജാമ്യം നിഷേധിച്ചുകൊണ്ട് ഹൈക്കോടതി വ്യക്തമാക്കി.
പ്രതിക്കെതിരായ കുറ്റങ്ങള്‍ അടിസ്ഥാനരഹിതമല്ലെന്ന് കേസ് ഡയറി പരിശോധനയില്‍ വ്യക്തമായെന്ന് കോടതി പറഞ്ഞു. പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കാന്‍ തക്കവണ്ണമുള്ള രേഖകള്‍ അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പ്രതിയുടെ വീട്ടുവളപ്പില്‍ നിന്നും വന്‍ തോതില്‍ സ്പിരിറ്റ് കണ്ടെടുത്തിട്ടുമുണ്ടെന്നും കോടതി വിശദീകരിച്ചു.
കുറ്റകൃത്യത്തിന്റെ ഗൗരവവും 40 പേരുടെ മരണത്തിനിടയാക്കിയ കേസില്‍ പൊതുജനത്തിനുള്ള താല്‍പര്യവും കണക്കിലെടുക്കുന്നതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്നും കോടതി വ്യക്തമാക്കി.












Click it and Unblock the Notifications