Get Updates
Get notified of breaking news, exclusive insights, and must-see stories!

വീരപ്പനെ പിടിയ്ക്കാത്തതിന് പിന്നില്‍ ദുരൂഹതയെന്ന്

തിരുവനന്തപുരം: കഴിഞ്ഞ എട്ടുവര്‍ഷമായി തുടര്‍ച്ചയായി ശ്രമം നടത്തിയിട്ടും വീരപ്പനെ പിടികൂടാന്‍ കഴിയാത്തതിനു പിന്നില്‍ എന്തൊക്കെയേ ദുരൂഹതകളുണ്ടെന്ന് മുഖ്യമന്ത്രി ഇ.കെ.നായനാര്‍ പറഞ്ഞു.

വീരപ്പനെ പിടികൂടാന്‍ കാലതാമസം എടുക്കുന്നതിനെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വീരപ്പന്‍ കേരളത്തില്‍ കടന്നാല്‍ 24 മണിക്കൂറിനുള്ളില്‍ പിടികൂടുമെന്ന് മുഖ്യമന്ത്രി നേരത്തെ നടത്തിയ പ്രസ്താവനയെ കുറിച്ച് വാര്‍ത്താലേഖകര്‍ ചോദിച്ചപ്പോഴാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.

വീരപ്പന്റെ തലയ്ക്ക് 40 ലക്ഷം പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ എട്ടുവര്‍ഷമായി വീരപ്പനെ പിടിക്കാനുള്ള ശ്രമം വിഫലമായി തുടരുകയാണ്. കാര്‍ഗിലില്‍ ഇന്ത്യയ്ക്ക് പാകിസ്ഥാനെ യുദ്ധം ചെയ്ത് തോല്പിക്കാമെങ്കില്‍ വീരപ്പനെ പിടികൂടാന്‍ കേന്ദ്രത്തിനാവില്ലേ? നായനാര്‍ ചോദിച്ചു. ഫിബ്രവരി ഏഴ് ബുധനാഴ്ച കാബിനറ്റ് യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി .

വീരപ്പന്‍ കേരളത്തിലെ കാട്ടിലുണ്ടോ എന്ന കാര്യം തനിക്ക് പറയാനാവില്ല. വീരപ്പനെ പിടിക്കാന്‍ കഴിയുമോ എന്ന് പറയേണ്ടത് കേന്ദ്രമാണ്.

വീരപ്പനെ പിടിക്കാന്‍ കേന്ദ്രവും തമിഴ്നാട് സര്‍ക്കാരും സഹായം ആവശ്യപ്പെട്ടിരുന്നു. സാധ്യമായ എല്ലാ സഹായവും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്ന് നായനാര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+