പ്ലസ് ടു: അഴിമതിയുണ്ടെന്ന് പറഞ്ഞിട്ടില്ല
തിരുവനന്തപുരം: സ്കൂളുകള്‍ക്ക് പ്ലസ് ടു കോഴ്സ് അനുവദിച്ചതില്‍ വിദ്യാഭ്യാസമന്ത്രി പി.ജെ.ജോസഫും അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ പ്രവര്‍ത്തകരും അഴിമതി കാണിച്ചതായി വിവരം കിട്ടിയിരുന്നുവെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി ഇ.കെ.നായനാര്‍.
പ്ലസ് ടു സംബന്ധമായ അഴിമതിയെ കുറിച്ച് തനിക്ക് അറിവുണ്ടെന്ന് മുഖ്യമന്ത്രി കോട്ടയത്ത് ചില ബിഷപ്പുമാരും ക്രിസ്ത്യന്‍ നേതാക്കളും സന്നിഹിതരായിരുന്ന ചടങ്ങില്‍ പറഞ്ഞതായി നേരത്തെ വാര്‍ത്താ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് ഫിബ്രവരി ഏഴ് ബുധനാഴ്ച നായനാര്‍ പറഞ്ഞു. മന്ത്രിസഭാ യോഗത്തിനു ശേഷം വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്ലസ് ടു അനുവദിച്ചതില്‍ അഴിമതി കാണിച്ച വിദ്യാഭ്യാസമന്ത്രി പി.ജെ.ജോസഫിനെ മന്ത്രിസഭയില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് 54 കോണ്‍ഗ്രസ് എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയെ കുറിച്ചാണ് ചടങ്ങില്‍വച്ച് താന്‍ പറഞ്ഞത്. പക്ഷേ അത് താന്‍ നടത്തിയ ആരോപണമാണെന്ന് വരുത്തി തീര്‍ക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തത്.
എല്ലാ പത്രങ്ങളും മുഖ്യമന്ത്രിയുടെ പ്രസ്താവന ഒരേ തരത്തിലാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ഒരു വാര്‍ത്താ ലേഖകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ കേരളത്തിലെ എല്ലാ പത്രങ്ങളും സംസ്ഥാന സര്‍ക്കാരിനെതിരാണെന്ന് അദ്ദേഹം പറഞ്ഞു. കമ്യൂണിസ്റ് വിരുദ്ധതയാണ് എല്ലാ പത്രങ്ങളുടെയും മുഖമുദ്ര. പച്ചനുണയാണ് ഈ പത്രങ്ങള്‍ എഴുതിവിടുന്നത്----അദ്ദേഹം ആരോപിച്ചു.












Click it and Unblock the Notifications