ഇസ്രായേല്‍ : ഷാരോണ്‍ പ്രധാനമന്ത്രി
ജെറുസലേം: അറബികളുടെ കടുത്ത ശത്രുവായ ഷാരോണ്‍ ഫിബ്രവരി ഏഴ് ബുധനാഴ്ച ഇസ്രായേല്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.
തിരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ ഇസ്രായേല്‍ പ്രധാനമന്ത്രി യഹൂദ് ബരാകിനെയാണ് ഷാരോണ്‍ തോല്പിച്ചത്. ഇതോടെ മധ്യേഷ്യന്‍ സമാധാനപ്രശ്നം വീണ്ടും പ്രതിസന്ധിയിലാകുമെന്ന് പ്രതീക്ഷിക്കുന്നു. ഫിബ്രവരി ആറ് ചൊവാഴ്ച നടന്ന വോട്ടെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ ഷാരോണിന് മൃഗീയ ഭൂരിപക്ഷമാണ് ലഭിച്ചത്.
ഇതോടെ പലസ്തീന്‍കാരും കടുത്ത നിരാശയിലാണ് . നാലു മാസമായി തുടരുന്ന കലാപം അവസാനിപ്പിച്ച് യഥാര്‍ത്ഥ സമാധാനത്തിന് വേണ്ടി ചര്‍ച്ചയ്ക്കു വരാന്‍ ഷാരോണ്‍ വിജയവാര്‍ത്തയറിഞ്ഞയുടന്‍ നടത്തിയ അഭിമുഖത്തില്‍ പലസ്തീന്‍ നേതാക്കളോട് പറഞ്ഞു.
പരാജയം സമ്മതിച്ച യഹൂദ് ബരാക് ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനം ഒഴിഞ്ഞതായി പ്രഖ്യാപിച്ചു. നേരത്തെ ബെഞ്ചമിന്‍ നെതാന്യാഹുവിനെ വന്‍ ഭൂരിപക്ഷത്തിന് തോല്പിച്ചാണ് യഹൂദ് ബരാക് പ്രധാനമന്ത്രി സ്ഥാനത്തെത്തിയത്.












Click it and Unblock the Notifications