സിബിഐ ഡയറക്ടര്‍ നിയമനം റദ്ദാക്കി
ബാംഗ്ലൂര്‍ : സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് ആര്‍.കെ.രാഘവനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍( സിഎടി) റദ്ദാക്കി .
രാഘവനെ സിബിഐ ഡയറക്ടറായി നിയമിച്ചതിനെ ചോദ്യം ചെയ്തു കൊണ്ട് കര്‍ണാടക ഡിജിപി സി.ദിനകര്‍ നല്കിയ പരാതി പരിഗണിച്ചുകൊണ്ടാണ് മൂന്നംഗ സിഎടി ബെഞ്ച് ഫിബ്രവരി എട്ട് വ്യാഴാഴ്ച ഈ വിധി പ്രഖ്യാപിച്ചത്. സിബിഐ ഡയറക്ടര്‍ നിയമനത്തിന് സുപ്രീം കോടതി മുന്നോട്ട് വച്ച മാനദണ്ഡങ്ങളും നിയമങ്ങളും ലംഘിച്ചു കൊണ്ടാണ് രാഘവനെ നിയമിച്ചതെന്നായിരുന്നു ദിനകറിന്റെ വാദം.
പ്രധാനമന്ത്രി ,കേന്ദ്ര ആഭ്യന്തര മന്ത്രി , കര്‍ണാടക സര്‍ക്കാര്‍ ,കേന്ദ്ര കാബിനറ്റ് സെക്രട്ടറി , രാഘവന്‍ എന്നിവര്‍ കേസില്‍ പ്രതികളായിരുന്നു.












Click it and Unblock the Notifications