മസ്ജിദ് തകര്‍ത്തതിനു പിന്നില്‍ ഗൂഢാലോചന
ദില്ലി: ബാബറി മസ്ജിദ് തകര്‍ത്തത് മുന്‍കൂട്ടിയുള്ള ഗൂഢാലോചന പ്രകാരമായിരുന്നുവെന്ന് പ്രമുഖ ഗാന്ധിയനും സാമൂഹ്യ പ്രവര്‍ത്തകയുമായ നിര്‍മല ദേശ്പാണ്ഡെ പറഞ്ഞു. സംഘ്പരിവാര്‍ ഏര്‍പ്പെടുത്തിയ വിദഗ്ധസംഘത്തിന്റെ ആസൂത്രണം ഇതിനു പിന്നിലുണ്ടെന്ന് തോന്നിപ്പിക്കും വിധത്തിലായിരുന്നു മസ്ജിദ് തകര്‍ക്കപ്പെട്ടതെന്ന് ദേശ്പാണ്ഡെ ചൂണ്ടിക്കാട്ടി.
മസ്ജിദ് തകര്‍ന്നത് ബോംബ് സ്ഫോടനം മൂലമാണെന്ന് താന്‍ പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ വാസ്തവവിരുദ്ധമാണ്. അത്തരം റിപ്പോര്‍ട്ടുകള്‍ തീര്‍ത്തും തെറ്റിദ്ധാരണയുണ്ടാക്കാനായി ബോധപൂര്‍വം കെട്ടിച്ചമച്ചതാണെന്ന് ദേശ്പാണ്ഡെ വ്യക്തമാക്കി.
ബാബറി മസ്ജിദ് തകര്‍ത്തതിനെ കുറിച്ച് അന്വേഷിക്കുന്ന ലിബര്‍ഹാന്‍ കമ്മിഷന്റെ മുന്നില്‍ മൊഴി നല്‍കവെയാണ് ഫിബ്രവരി എട്ട് വ്യാഴാഴ്ച അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
മസ്ജിദ് തകര്‍ക്കപ്പെട്ട വേളയില്‍ സ്ഫോടനശബ്ദം താന്‍ കേട്ടിരുന്നില്ല. മുകളില്‍ നിന്ന് തകര്‍ന്നുവീഴുന്നതിനു പകരം വശത്തു നിന്നാണ് മസ്ജിദ് ആദ്യം തകര്‍ന്നുവീണത്. മകുടത്തിന് മുകളില്‍ കയറിയ കര്‍സേവകര്‍ക്ക് പരിക്ക് പറ്റാത്ത വിധത്തില്‍ കൃത്യമായി ആസൂത്രണം ചെയ്താണ് മസ്ജിദ് തകര്‍ത്തതെന്നാണ് താന്‍ കരുതുന്നത്. എഞ്ചിനീയറിംഗില്‍ വൈദഗ്ധ്യമുള്ള ഒരു സംഘത്തിന്റെ ആസൂത്രണം ഇതിനു പിന്നിലുണ്ടായിരുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്.
മസ്ജിദ് തകര്‍ന്നുവീഴുന്നതിനു മുമ്പായി താഴേക്കിറങ്ങാന്‍ കര്‍സേവകരോട് ആവശ്യപ്പെടുന്നത് കേള്‍ക്കാമായിരുന്നു. പള്ളിയുടെ മറുഭാഗത്തുണ്ടായിരുന്ന നേതാക്കളെ താന്‍ കണ്ടില്ലെങ്കിലും എല്‍.കെ.അദ്വാനിയും മുരളിമനോഹര്‍ ജോഷിയും ഉമാഭാരതിയും കര്‍സേവകരോട് സംസാരിക്കുന്നത് താന്‍ കേട്ടിരുന്നു. പക്ഷേ കനത്ത ആരവത്തിനിടയില്‍ അവര്‍ പറയുന്നത് വ്യക്തമായില്ല.
ഫാസിസത്തിന്റെ നീചമായ മുഖമാണ് 1991 ഡിസംബര്‍ ആറിന് താന്‍ കണ്ടത്. ഗാന്ധിജിക്ക് വീണ്ടും വെടിയേറ്റതു പോലൊരു സംഭവമായാണ് അത് തനിക്ക് അനുഭവപ്പെട്ടത്. ദേശ്പാണ്ഡെ പറഞ്ഞു.












Click it and Unblock the Notifications