ഫാറൂഖ് അബ്ദുള്ളയ്ക്കെതിരെ ശിവസേന
ദില്ലി: കശ്മീരിലെ ഫാറൂഖ് അബ്ദുള്ള സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ശിവസേന ഫിബ്രവരി എട്ട് വ്യാഴാഴ്ച രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു.
കശ്മീരിലെ തീവ്രവാദി അക്രമം തടയാനോ ന്യൂനപക്ഷങ്ങള്‍ക്കെതിരായ കൊലപാതകങ്ങള്‍ കുറയ്ക്കാനോ കഴിയാത്ത സാഹചര്യത്തില്‍ ഫാറൂഖ് അബ്ദുള്ളയുടെ സര്‍ക്കാരിനെ പിരിച്ചുവിട്ട് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തണമെന്നും ശിവസേന ആവശ്യപ്പെട്ടു.
പ്രതീക്ഷിച്ച ഫലമുണ്ടാക്കാത്ത സാഹചര്യത്തില്‍ കേന്ദ്രം പ്രഖ്യാപിച്ച ഏകപക്ഷീയ വെടിനിര്‍ത്തല്‍ പിന്‍വലിക്കണമെന്നും ശിവസേന ആവശ്യപ്പെട്ടിട്ടുണ്ട്. താഴ്വരയിലെ ഹിന്ദു ന്യൂനപക്ഷത്തെ ഓടിച്ച ശേഷം ലഷ്കര്‍ -എ-തോയിബ ഇപ്പോള്‍ സിഖുകാര്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്ന് ശിവസേന ദില്ലി പ്രസിഡന്റ് ജയ് ഭഗവാന്‍ ഗോയല്‍ അഭിപ്രായപ്പെട്ടു .
നേരത്തെ ഈ ആവശ്യമുന്നയിച്ച് ജന്തര്‍ മന്ദറില്‍ പ്രകടനം നടത്തിയ ശിവസേന പ്രവര്‍ത്തകര്‍ ഫാറൂഖ് അബ്ദുള്ളയുടെ കോലം കത്തിച്ചു.












Click it and Unblock the Notifications