ചെല്ലാനം പഞ്ചായത്ത് പ്രകാശത്തിലേക്ക്
കൊച്ചി: കൊച്ചി നഗരത്തിന്റെ പ്രാന്തപ്രദേശമായ ചെല്ലാനം പഞ്ചായത്തില്‍ സമ്പൂര്‍ണ ഗാര്‍ഹിക വൈദ്യുതീകരണത്തിന് പദ്ധതി തയാറാകുന്നു.
തീരദേശ പഞ്ചായത്തിന്റെ സമഗ്രവികസനം ലക്ഷ്യമാക്കി രൂപീകരിച്ചിട്ടുള്ള ഇന്റഗ്രേറ്റഡ് കോസ്റല്‍ ഡവലപ്മെന്റ് സൊസൈറ്റി സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും വൈദ്യുതി എത്തുമെന്ന് സൊസൈറ്റി ചെയര്‍മാന്‍ ഇ.എസ്.ജോസ് അറിയിച്ചു.
പഞ്ചായത്തില്‍ ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ള 1144 കുടുംബങ്ങള്‍ക്ക് സൗജന്യമായാണ് വൈദ്യുതി ബോര്‍ഡ് വൈദ്യുതി നല്‍കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഫിബ്രവരി 10 ശനിയാഴ്ച മന്ത്രി എസ്.ശര്‍മ നിര്‍വഹിക്കും.












Click it and Unblock the Notifications