Get Updates
Get notified of breaking news, exclusive insights, and must-see stories!

കെല്‍ട്രോണ്‍: സ്വയം വിരമിച്ചവര്‍ സമരത്തിലേക്ക്

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണില്‍ നിന്നും സ്വയം വിരമിക്കല്‍ പരിപാടിയനുസരിച്ച് വിരമിച്ചവര്‍ പ്രക്ഷോഭത്തിലേക്ക്.

ഫിബ്രവരി 15 വ്യാഴാഴ്ചയ്ക്കു മുമ്പ് തങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിട്ടുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്തില്ലെങ്കില്‍ കുടുംബസമേതം ശക്തമായ സമരപരിപാടികള്‍ ആരംഭിക്കാനാണ് കെല്‍ട്രോണ്‍ വോളന്ററി റിട്ടയേര്‍ഡ് എംപ്ലോയീസ് ഫോറത്തിന്റെ തീരുമാനം.

സ്വയം വിരമിച്ച 625 തൊഴിലാളികളില്‍ 300 പേര്‍ക്ക് മാത്രമാണ് ഭാഗികമായെങ്കിലും ആനുകൂല്യങ്ങള്‍ ലഭിച്ചതെന്ന് ഫോറത്തിന്റെ കണ്‍വീനര്‍ പ്രഭാകരന്‍ ഫിബ്രവരി എട്ട് വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ആനുകൂല്യങ്ങള്‍ ജനവരി 10നകം വിതരണം ചെയ്യാമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഓരോ ന്യായങ്ങള്‍ പറഞ്ഞ് നടപ്പാക്കാതിരിക്കുകയായിരുന്നു. ഈ ആവശ്യത്തിനായി കണ്ടെത്തിയ തുക മാനേജ്മെന്റ് മറ്റു രീതികളില്‍ ചെലവഴിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+