മാരാമണ്‍: പ്രത്യേക തീവണ്ടികള്‍ ഓടിക്കും
തിരുവനന്തപുരം: മാരാമണ്‍ കണ്‍വെന്‍ഷനോടനുബന്ധിച്ച് ഫിബ്രവരി 14 ബുധനാഴ്ച മുതല്‍ രണ്ട് പ്രത്യേക തീവണ്ടികള്‍ ഏര്‍പ്പെടുത്തും.
കായംകുളത്ത് നിന്നും രാവിലെ 11.30ന് തിരിക്കുന്ന പ്രത്യേക തീവണ്ടി ഉച്ചക്ക് 12.50ന് കോട്ടയത്തെത്തും. മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, ചിങ്ങവനം എന്നിവിടങ്ങളില്‍ ഇതിന് സ്റോപ്പുണ്ടാകും.
എറണാകുളത്തു നിന്നുമാണ് രണ്ടാമത്തെ പ്രത്യേക ട്രെയിന്‍ തിരിക്കുക. രാവിലെ 11.15ന് തിരിക്കുന്ന തീവണ്ടിക്ക് തൃപ്പൂണിത്തുറ, പിറവം റോഡ് എന്നിവിടങ്ങളില്‍ സ്റോപ്പുണ്ടാകും. ഉച്ചയ്ക്ക് 12.30ന് തീവണ്ടി കോട്ടയത്തെത്തും.
കണ്‍വെന്‍ഷനോടനുബന്ധിച്ച് ഫിബ്രവരി 14 മുതല്‍ 18 വരെ ചില ട്രെയിനുകള്‍ നീട്ടിയിട്ടുണ്ട്. 341ാം നമ്പര്‍ എറണാകുളം- കോട്ടയം പാസഞ്ചര്‍ കായംകുളം വരെയും 364ാം നമ്പര്‍ തിരുവനന്തപുരം കോട്ടയം പാസഞ്ചര്‍ എറണാകുളം വരെയും സര്‍വീസ് നടത്തുന്നതായിരിക്കും.