കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണലിന് പകരം കരിങ്കല്‍ പൊടി

  • By Staff
Google Oneindia Malayalam News

കൊച്ചി: മെറ്റല്‍ ക്രഷറുകളിലെ കരിങ്കല്‍പൊടി കെട്ടിട നിര്‍മ്മാണത്തില്‍ മണലിന് പകരമായി ഉപയോഗിക്കാന്‍ തുടങ്ങിയതോടെ നിര്‍മ്മാണമേഖലയില്‍ പുത്തനുണര്‍വ്.

കുറേക്കാലമായി നിര്‍മ്മാണ മേഖല മണല്‍ ദൗര്‍ലഭ്യത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായിരുന്നു . മലയോര പ്രദേശങ്ങളിലെ മെറ്റല്‍ ക്രഷറുകള്‍ക്കും കരിങ്കല്‍പൊടി നിര്‍മ്മാണം പുതുജീവന്‍ നല്കിയിരിക്കുകയാണ് . കെട്ടിടങ്ങളുടെ ഭിത്തികള്‍ തേക്കുന്നതിനും തറ കോണ്‍ക്രീറ്റ് ചെയ്യുന്നതിനുമാണ് ക്രഷര്‍ പൊടി എന്നറിയപ്പെടുന്ന കരിങ്കല്‍പൊടി കൂടുതലായും ഉപയോഗിക്കുന്നത്.

സിമന്റില്‍ മണല്‍ ചേര്‍ക്കുന്ന അതേ അളവില്‍ തന്നെയാണ് ക്രഷര്‍ പൊടിയും ചേര്‍ക്കുന്നത്. ഫ്ലോറിംഗിനും തേപ്പിനും മണല്‍ ചേര്‍ത്തുള്ള കോണ്‍ക്രീറ്റ് കൂട്ടിന്റെ അതേ ഉറപ്പ് ഇതിനും ലഭിക്കുന്നുണ്ടെന്ന് തൊഴിലാളികള്‍ പറയുന്നു. ക്രഷര്‍ പൊടി ചേര്‍ത്തുണ്ടാക്കുന്ന കോണ്‍ക്രീറ്റ് പെട്ടെന്ന് ഉറയ്ക്കുന്നു എന്ന പോരായ്മയുണ്ടെന്ന് ചിലര്‍ പരാതിപ്പെടുന്നു.

മെറ്റല്‍ ക്രഷറുകളില്‍ കരിങ്കല്ല് മൂന്ന് വിധത്തില്‍ പൊടിച്ചാണ് ക്രഷര്‍പൊടി നിര്‍മ്മിക്കുന്നത് . ഗ്രാവല്‍ ,മീഡിയം , നൈസ് എന്നിങ്ങനെയാണിത് . ഗ്രാവല്‍ റോഡ് നിര്‍മ്മാണത്തിനാണ് ഉപയോഗിക്കുന്നത് . മീഡിയമാണ് മണലിന് പകരമായി ഉപയോഗിക്കുന്നത്.

കരിങ്കല്ല് പ്രത്യേക അളവില്‍ പൊടിച്ച് കഴുകി അരിച്ചാണ് മീഡിയം പൊടി തയാറാക്കുന്നത്. ഒരടി ക്രഷര്‍ പൊടിയ്ക്ക് എട്ട് രൂപയാണ് വില. മണലിന്റെ ഇന്നത്തെ വിലയനുസരിച്ച് നോക്കിയാല്‍ ഇത് ലാഭകരമാണ് .

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X