ഓപ്പണ്‍ സ്കൂളില്‍ സയന്‍സ്; തീരുമാനമായില്ല
തിരുവനന്തപുരം: ഓപ്പണ്‍ സ്കൂളില്‍ സയന്‍സ് ഉള്‍പ്പെടുത്തുന്നതിനെ കുറിച്ച് തീരുമാനമെടുക്കുന്നത് അടുത്ത മന്ത്രിസഭായോഗത്തിലേക്ക് മാറ്റി.
ഓപ്പണ്‍ സ്കൂളില്‍ സയന്‍സ് ഗ്രൂപ്പ് ഉള്‍പ്പെടുത്താമെന്ന് നേരത്തെ മന്ത്രിസഭ തീരുമാനിച്ചതായിരുന്നു. എന്നാല്‍ ഇതിനെതിരെ എസ്എഫ്ഐയും ശാസ്ത്രസാഹിത്യപരിഷത്തും രംഗത്ത് വന്നതോടെ സിപിഎം ഇക്കാര്യം പുന:പരിശോധിക്കാന്‍ നിര്‍ബന്ധിതമായി.
തുടര്‍ന്ന് വിദ്യാഭ്യാസമന്ത്രി പി.ജെ.ജോസഫ് പങ്കെടുക്കാതിരുന്ന മന്ത്രിസഭായോഗത്തില്‍ സയന്‍സ് ഓപ്പണ്‍സ്കൂളില്‍ ഉള്‍പ്പെടുത്തുന്ന തീരുമാനം റദ്ദാക്കി.
ഫിബ്രവരി ഏഴ് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ സയന്‍സ് ഓപ്പണ്‍സ്കൂളില്‍ ഉള്‍പ്പെടുത്തണമെന്ന നിലപാടില്‍ മന്ത്രി ജോസഫ് ഉറച്ചുനിന്നു. തുടര്‍ന്ന് ഇതേ കുറിച്ച് തീരുമാനമെടുക്കുന്നത് അടുത്ത യോഗത്തിലേക്ക് മാറ്റുകയായിരുന്നു.












Click it and Unblock the Notifications